ETV Bharat / bharat

പ്രതികൾ സ്വയം തീകൊളുത്താൻ പദ്ധതിയിട്ടു; പാർലമെന്‍റ്‌ സുരക്ഷാവീഴ്‌ചയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Parliament Security Breach : ദേഹത്ത് ജെൽ പുരട്ടി തീകൊളുത്താനും, പാർലമെന്‍റിനകത്ത് ലഘുലേഖകൾ വിതരണം ചെയ്യാനും പദ്ധതിയിട്ടെങ്കിലും, നടപ്പാക്കാനാകാതെ വന്നപ്പോളാണ് ചേമ്പറിലേക്ക് ചാടി പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് പാസ് ലഭിക്കാന്‍ സഹായിച്ച ബിജെപി എംപിയുടെ മൊഴിയെടുക്കാനും നീക്കമുണ്ട്.

Parliament security breach  Accused Planned Self Immolation  പ്രതികൾ സ്വയം തീകൊളുത്താൻ പദ്ധതിയിട്ടു  പാർലമെന്‍റ്‌ സുരക്ഷാവീഴ്‌ച  Parliament attack  പാർലമെന്‍റ്‌ ആക്രമണം  പാർലമെന്‍റിൽ അതിക്രമിച്ചു കയറി  Loksabha Security Breach  Loksabha Smoke Atatck  ലോക്‌സഭയിൽ പുക ആക്രമണം
Parliament Security Breach Accused Planned Self Immolation
author img

By ETV Bharat Kerala Team

Published : Dec 16, 2023, 4:15 PM IST

ന്യൂഡൽഹി: ഡിസംബർ 13 ന് പാർലമെന്‍റിൽ അതിക്രമിച്ചു കയറിയ പ്രതികൾ ദേഹത്ത് സ്വയം തീകൊളുത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് (Parliament Security Breach Accused Planned Self Immolation). പൊള്ളലേൽക്കുന്നത് തടയുന്ന ജെൽ ദേഹത്ത് പുരട്ടിയ ശേഷം സ്വയം തീകൊളുത്തിയുള്ള പ്രതിഷേധമാണ് ഇവർ ആദ്യം ആലോചിച്ചത്. എന്നാൽ ഇത് നടന്നില്ല. ഇതുകൂടാതെ പാർലമെന്‍റിനകത്ത് ലഘുലേഖകൾ വിതരണം ചെയ്യാനും ഇവർ പദ്ധതിയിട്ടു (Distribution of Pamphlets). എന്നാൽ പ്ലാൻ എ നടപ്പാക്കാനാകാതെ വന്നപ്പോളാണ് പ്ലാൻ ബി ആയ പുകക്കുറ്റി ആക്രമണം നടപ്പാക്കിയതെന്നും പൊലീസ് വെളിപ്പെടുത്തി.

"ഈ പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിന് മുമ്പ് (ലോക്‌സഭാ ചേംബറിലേക്ക് ചാടുന്നതിന്) പ്രതികൾ തങ്ങളുടെ പ്രതിഷേധം സർക്കാരിനെ അറിയിക്കാനുള്ള മറ്റ് വഴികളെപ്പറ്റിയും അന്വേഷിച്ചിരുന്നു. ശരീരത്തിൽ ഫയർ പ്രൂഫ് ജെൽ പുരട്ടി സ്വയം തീകൊളുത്താൻ അവർ ആദ്യം ആലോചിച്ചു. പക്ഷേ ഈ ആശയം ഉപേക്ഷിച്ചു. പാർലമെന്‍റിനുള്ളിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചും അവർ ആലോചിച്ചെങ്കിലും ഒടുവിൽ ബുധനാഴ്‌ച തങ്ങള്‍ നടപ്പിലാക്കിയ പദ്ധതിയുമായി അവർ മുന്നോട്ട് പോയി." ഡൽഹി പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ബിജെപി എംപി പ്രതാപ് സിംഹയുടെ (BJP MP Pratap Simha) മൊഴി രേഖപ്പെടുത്താനും കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ തീരുമാനിച്ചു. മൈസൂരു എംപിയായ സിംഹയുടെ ശുപാര്‍ശപ്രകാരം ലഭിച്ച സന്ദർശക പാസുകൾ ഉപയോഗിച്ചാണ്‌ അക്രമികൾ പാര്‍ലമെന്‍റിനകത്തു കയറിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഇന്നലെ (വെള്ളി) പ്രതികളെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തിരുന്നു. പാർലമെന്‍റിൽ കയറി പ്രതിഷേധിക്കാൻ വേണ്ടി ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. ഇവർ നടത്തിയ പ്രതിഷേധം അന്വേഷണത്തിന്‍റെ ഭാഗമായി പുനരാവിഷ്‌കരിക്കാനും പൊലീസിന് പദ്ധതിയുണ്ട്. ഇതിനായി പാർലമെന്‍റിന്‍റെ അനുമതി തേടുമെന്നാണ് വിവരം.

Also Read: പാർലമെന്‍റ് സുരക്ഷ വീഴ്‌ച; പ്രതി മനോരഞ്ജന്‍റെ വീട്ടിലെത്തി അന്വേഷണ സംഘം, മുറി സീല്‍ ചെയ്‌തു

അതേസമയം അറസ്‌റ്റിലുള്ള ലളിത് ഝായെ (Lalit Jha) രക്ഷെപ്പടാന്‍ സഹായിച്ച മഹേഷ് കുംവത്, കൈലാഷ് (Mahesh Kumwat and Kailash) എന്നിവർക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിനു പിന്നാലെ രാജസ്ഥാനിലേക്ക് മുങ്ങിയ ഝായെ അവിടേക്ക് കൊണ്ടുപോയി തെളിവെടുക്കും. രാജസ്ഥാനിലെ നാഗൗറിലേക്ക് ലളിത് ഝായെ ഉടൻ കൊണ്ടുപോകുമെന്നാണ് വിവരം. തന്‍റെയും മറ്റുള്ളവരുടെയും മൊബൈൽ ഫോണുകൾ നശിപ്പിച്ചതായി പറയപ്പെടുന്ന സ്ഥലത്തേക്കും ഇയാളെ കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബിഹാർ സ്വദേശി ലളിത് ഝാ കേസിലെ ആറാം പ്രതിയാണ്‌. ഝായുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22-ാം വാര്‍ഷികദിനമായ ഡിസംബര്‍ 13 ന് അക്രമം നടത്താന്‍ തീരുമാനിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്‌.

പാര്‍ലമെന്‍റിനുപുറത്ത് അമോല്‍ ഷിന്‍ഡെയും, നീലം ദേവിയും കളര്‍ സ്‌പ്രേ പ്രയോഗിച്ച് പ്രതിഷേധിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌ ലളിത് ഝാ ആണ്. ദൃശ്യങ്ങള്‍ ഒരു എന്‍ജിഒ നേതാവിന് അയച്ചുകൊടുത്ത്‌ ഭദ്രമായി സൂക്ഷിക്കാനും, സംഭവത്തിന് മാധ്യമശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് നിര്‍ദേശിച്ചുവെന്നാണ് വിവരം.

കൊല്‍ക്കത്തയിൽ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്. ഭഗത് സിങ്ങിന്‍റെ ആശയങ്ങളില്‍ ആകൃഷ്‌ടനായ ലളിത്, രാജ്യത്തിന്‍റെയാകെ ശ്രദ്ധയാകര്‍ഷിക്കാനുള്ള എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും പറയപ്പെടുന്നു. അക്രമത്തിനുമുന്‍പ് ലളിതും മറ്റുള്ളവരും വീട്ടില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Also Read: പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ച പുത്തരിയല്ല: 30 വര്‍ഷം മുമ്പ് ലോക്സഭയ്ക്കകത്ത് പ്രതിഷേധമുയര്‍ത്തിയത് ഉത്തരാഖണ്ഡ് സംസ്ഥാന പ്രക്ഷോഭകര്‍

സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി, അമോല്‍ ഷിന്‍ഡെ, നീലം ദേവി എന്നിവരാണ് പാര്‍ലമെന്‍റിലുണ്ടായ സുരക്ഷാവീഴ്‌ചയില്‍ പിടിയിലായ മറ്റ്‌ പ്രതികള്‍. ലോക്‌സഭയ്ക്കുള്ളില്‍ ഭീകരാക്രമണത്തിന് ശ്രമിച്ചു എന്ന കുറ്റമാണ് സാഗര്‍ ശര്‍മ്മയ്ക്കും മനോരഞ്ജനും എതിരെ ചുമത്തിയിരിക്കുന്നത്. പാര്‍ലമെന്‍റിന് പുറത്ത് ഭീകരാക്രമണത്തിന് ശ്രമിച്ചു എന്നതാണ് അമോല്‍ ഷിന്‍ഡെയ്ക്കും നീലം ദേവിക്കും എതിരെയുള്ള കുറ്റം. ഭീകരാക്രമണം - യുഎപിഎ പതിനാറാം വകുപ്പ്, ഗൂഢാലോചന - യുഎപിഎ പതിനെട്ടാം വകുപ്പ് എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.