വിശാഖപട്ടണം: പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളിൽ അനധികൃതമായി വാതുവയ്പ്പ് നടത്തിയെന്നാരോപിച്ച് വിശാഖപട്ടണത്ത് നാല് പേരെ ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്തെ പനോരമ ഹില്‍സില്‍ ക്രിക്കറ്റ് വാതുവയ്പ്പ് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സിറ്റി ടാസ്ക് ഫോഴ്സും പിഎം പലെം പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.
Also read: 'ലേലു അല്ലു, ലേലു അല്ലു'... വിക്കറ്റ് വലിച്ചൂരിയ ഷാക്കിബ് മാപ്പ് പറഞ്ഞു
ഗ്ലാഡിയേറ്റേഴ്‌സ്, പെഷവാർ ടീമുകൾ തമ്മിലുള്ള മത്സരം സംബന്ധിച്ചാണ് പ്രതികൾ വാതുവയ്പ്പ് നടത്തിയതെന്ന് സർക്കിൾ ഇൻസ്പെക്ടർ രവി കുമാര്‍ പറഞ്ഞു. രണ്ട് എൽസിഡി ടിവികൾ, രണ്ട് ലാപ്‌ടോപ്പുകൾ, ഒരു ടാബ്, മൂന്ന് സ്മാർട്ട്‌ഫോണുകൾ, അഞ്ച് അക്കൗണ്ട് ബുക്കുകൾ, കമ്മ്യൂണിക്കേഷൻ ബോക്‌സ്, ഡോംഗിൾ, റൂട്ടർ, 1,590 രൂപയുടെ നോട്ടുകള്‍ എന്നിവ പ്രതികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.
ജൂൺ 9 നാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി 20 ആരംഭിച്ചത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.