ETV Bharat / bharat

Pakistan Smugglers Arrested | 29 കിലോ ഹെറോയിനുമായി രണ്ട് പാക് പൗരൻമാർ പിടിയിൽ, വെടിവെയ്‌പ്പില്‍ ഒരാൾക്ക് പരിക്ക് - മയക്കുമരുന്ന്‌ കടത്ത്‌

Pakistani nationals arrested smuggling ഫിറോസ്‌പൂർ ജില്ലയിലെ ഗാട്ടി മാട്ടാർ ഗ്രാമത്തിൽ തിങ്കളാഴ്‌ചയാണ് (21.08.23) സംഭവം നടന്നത്‌. മയക്കുമരുന്ന് പിടികൂടുന്നതിന്‍റെ ഭാഗമായി നടന്ന ഓപ്പറേഷനിടെ നടത്തിയ വെടിവയ്‌പ്പിൽ (gun shot) പാക് പൗരൻമാരിൽ ഒരാൾക്കു വെടിയേറ്റതായും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബിഎസ്‌എഫ് അറിയിച്ചു.

PAK SMUGGLERS HELD WITH 29 KG HEROIN  bsf  punjab  border  Punjab police  drug  smuggling  പഞ്ചാബ്  ബിഎസ്‌എഫ്‌  ഇന്ത്യ  ഇന്ത്യ അതിർത്തി  മയക്കുമരുന്ന്‌ കടത്ത്‌
pak-smugglers-held-with-29-kg-heroin-bsf-and-punjab-police-arrested-two-pakistani-nationals
author img

By

Published : Aug 22, 2023, 12:43 PM IST

Updated : Aug 22, 2023, 4:51 PM IST

ചണ്ഡീഗഢ് (Chandigarh) : പഞ്ചാബിലെ (Punjab) ഫിറോസ്‌പൂർ ജില്ലയില്‍ (Ferozepur district) അതിർത്തി വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ രണ്ട് പാകിസ്ഥാൻ പൗരൻമാരെ അറസ്റ്റ് ചെയ്‌തു. പഞ്ചാബ് പൊലീസും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും (bsf) ചേർന്നാണ് 29 കിലോ ഹെറോയിനുമായി (heroin) രണ്ട്‌ പാക് പൗരൻമാരെ പിടികൂടിയത്‌.

ഫിറോസ്‌പൂർ ജില്ലയിലെ ഗാട്ടി മാട്ടാർ ഗ്രാമത്തിൽ തിങ്കളാഴ്‌ചയാണ് (21.08.23) സംഭവം നടന്നത്‌. മയക്കുമരുന്ന് പിടികൂടുന്നതിന്‍റെ ഭാഗമായി നടന്ന ഓപ്പറേഷനിടെ നടത്തിയ വെടിവയ്‌പ്പിൽ (gun shot) പാക് പൗരൻമാരിൽ ഒരാൾക്കു വെടിയേറ്റതായും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബിഎസ്‌എഫ് അറിയിച്ചു. ഓപ്പറേഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പഞ്ചാബ്‌ പൊലീസ്‌ ഡിജിപി ( director general of police) ഗൗരവ്‌ യാദവ്‌ (Gaurav Yadav)പുറത്തു വിട്ടു.

സംഭവത്തെ കുറിച്ച്‌ പഞ്ചാബ് സ്റ്റേറ്റ്‌ സ്‌പെഷ്യൽ ഓപ്പറേഷൻ സെൽ കൂടുതൽ അന്വേഷണം നടത്തുമെന്നു ഡിജിപി പറഞ്ഞു. മയക്കുമരുന്നു കടത്തുകാരെ കണ്ടയുടൻ ബിഎസ്‌എഫ്‌ വെടിവയ്‌പ്പു നടത്തിയെന്നും എന്നാൽ അവർ തിരികെ വെടിവച്ചതാണ്‌ കൂടുതൽ വെടിവയ്പ്പിനു കാരണമായതെന്നും ബിഎസ്‌എഫ്‌ വിശദീകരിച്ചു.

ഇതിനു മുൻപും പഞ്ചാബ് അതിർത്തി വഴി മയക്കുമരുന്ന്‌ കടത്താൻ പാക്ക്‌ പൗരൻമാർ ശ്രമിച്ചിരുന്നു. അന്ന് അതിർത്തി രക്ഷ സേന ഡ്രേണുകൾ (drone) ഉപയോഗിച്ചു അവ കണ്ടെത്തിയിരുന്നു. പഞ്ചാബിലെ പത്താൻകോട്ട്‌ അതിർത്തിയില്‍ നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ ബിഎസ്‌എഫ്‌ വെടിവച്ചു കൊന്നിരുന്നു. അതേസമയം തന്നെ 316 കിലോഗ്രാം മയക്കുമരുന്ന്‌ അതിർത്തിയിൽ നിന്ന് ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തിരുന്നു. ഇതേ തുടർന്നു അതിർത്തി മേഖലയിൽ നിരീക്ഷണം കർശനമാക്കിയിരുന്നു.

ALSO READ : Pakistan Drone| രാജസ്ഥാനിലെ അതിർത്തിയിൽ പാകിസ്ഥാൻ ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി ബിഎസ്‌എഫ്, പിടികൂടിയത് 10 കിലോ ഹെറോയിൻ

Last Updated : Aug 22, 2023, 4:51 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.