ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട 1,210 തീവ്രവാദികളുടെ പട്ടിക പാകിസ്ഥാൻ പുറത്തിറക്കി. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്ഐഎ) തീവ്രവാദ വിരുദ്ധ വിഭാഗം പുറത്തിറക്കിയ പട്ടികയിൽ ലണ്ടനില്‍ കഴിയുന്ന മുത്താഹിദ ക്വാമി മൂവ്‌മെന്റ് നേതാവ് അല്‍താഫ് ഹുസൈന്‍, പ്രതിപക്ഷകക്ഷിയായ പാകിസ്‌താന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവ് നസീര്‍ ഭട്ട് തുടങ്ങിയവരും ഉണ്ട്.
ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയിദ്, ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസര്‍, അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിം എന്നിവരെപ്പറ്റി എഫ്.ഐ.എ. അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.