ഹൈദരാബാദ്: എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് ഉവൈസി ജനങ്ങളോട് അഭ്യർഥിച്ചു. വാക്‌സിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉവൈസിയും ഭാര്യയുമാണ് ഇന്ന് വാക്‌സിൻ സ്വീകരിച്ചത്.
രാജ്യത്ത് 40,715 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 29,785 പേർ രോഗമുക്തി നേടി. 199 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,60,166 ആയി ഉയർന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,16,86,796 ആയി. ഇതിൽ 3,45,377 പേർ ചികിത്സയിലും 1,11,81,253 പേർ രോഗമുക്തി നേടിയവരുമാണ്.