ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ നിശാപാർട്ടിയിൽ പങ്കെടുത്ത നൂറോളം യുവതീയുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പല ജില്ലകളിലും രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ ഹാസനിലേക്ക് എത്തുകയായിരുന്നു. ഇവിടത്തെ ആലുരു താലൂക്കിലെ ഒരു എസ്റ്റേറ്റിലാണ് നിശാപാർട്ടി നടന്നത്.
Also read: മഥുരയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 19 കാരനെ അലിഗഡിൽ നിന്ന് രക്ഷപ്പെടുത്തി
പൊലീസ് സംഭവസ്ഥലത്ത് നിന്നും മദ്യവും മയക്കുമരുന്നും കണ്ടെത്തി. കൂടാതെ 20 ആഡംബര കാറുകളും അമ്പതോളം ബൈക്കുകളും പിടിച്ചെടുത്തു. പാർട്ടി സംഘടിപ്പിച്ച ആളെക്കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.