ETV Bharat / bharat

'100 കോടി വാക്‌സിന്‍ പ്രചാരണം നുണ' ; ഇരുകുത്തിവയ്പ്പും ലഭിച്ചത് 31%ത്തിന് മാത്രമെന്ന് അസദുദ്ദീൻ ഒവൈസി - asadudheen uwaisi

രാജ്യം നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തതായി കേന്ദ്രം പ്രഖ്യാപിച്ചത്‌ ഒക്ടോബര്‍ 21ന്

India  population  vaccinated  COVID 19  അസ്‌ദുദ്ദീൻ ഒവൈസി  വാക്‌സിന്‍ വിതരണം  നൂറ് കോടി വാക്‌സിന്‍  covid vaccination  asadudheen uwaisi  100 crore vaccine
നൂറുകോടി വാക്‌സിന്‍ പ്രചാരണം നുണ; രാജ്യത്ത്‌ വാക്‌സിന്‍ ലഭിച്ചത്‌ 31% ജനങ്ങള്‍ക്ക്‌ മാത്രം : അസ്‌ദുദ്ദീൻ ഒവൈസി
author img

By

Published : Oct 24, 2021, 11:37 AM IST

ഉത്തര്‍പ്രദേശ്‌ : നൂറ് കോടി ഡോസ് വാക്‌സിന്‍ പ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി.

രാജ്യത്തെ 31% ജനങ്ങള്‍ക്ക്‌ മാത്രമാണ്‌ ഇരു കുത്തിവയ്‌പ്പുകളും ലഭിച്ചതെന്നും, പിന്നെ എന്ത്‌ അടിസ്ഥാനത്തിലാണ്‌ പ്രധാനമന്ത്രി 100 കോടി വാക്‌സിനേഷനെന്ന് പറയുന്നതെന്നും അസദുദ്ദീൻ ഒവൈസി ചോദിച്ചു.

രാജ്യത്ത്‌ 100 കോടി ഡോസ് വാക്‌സിന്‍ നല്‍കിയെന്ന്‌ കേന്ദ്രം അവകാശപ്പെടുന്ന സാഹചര്യത്തിലാണ് ഒവൈസിയുടെ വിമര്‍ശനം.

ALSO READ : 'വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ പുച്ഛിച്ചു' ; 100 കോടി ഡോസ് ഒരുമയുടെ വിജയമെന്ന് മോദി

രാജ്യം നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തതായി ഈമാസം 21നാണ് കേന്ദ്രം പ്രഖ്യാപിച്ചത്‌. ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പ്രഖ്യാപനം നടത്തിയത്.

രാജ്യം നൂറ് കോടിയെന്ന വലിയ ലക്ഷ്യം കീഴടക്കിയിരിക്കുന്നു. ഇനിയും വാക്സിന്‍ എടുക്കാത്തവര്‍ കുത്തിവയ്‌പ്പെടുത്ത് രാജ്യത്തിന്‍റെ ചരിത്രയാത്രയുടെ ഭാഗമാകണമെന്നാണ്‌ മാണ്ഡവ്യ ട്വീറ്റ് ചെയ്‌തത്‌.

വാക്സിന്‍ വിതരണം നൂറ് കോടി കടന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആർഎംഎൽ ആശുപത്രി സന്ദർശിക്കുകയും ആരോഗ്യ പ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.