ETV Bharat / bharat

വീണ്ടും ആള്‍ക്കൂട്ടക്കൊല ; നിരോധിത മാംസം കൊണ്ടുപോയെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു

മർദനമേറ്റ നസീബിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പട്‌നയിൽ ചികിത്സയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. നിരോധിത മാംസം കൈയിൽവച്ചു എന്നാരോപിച്ചാണ് മർദിച്ചതെന്ന് ഇയാളുടെ കുടുംബാംഗങ്ങൾ അറിയിച്ചു

ബിഹാർ  ആൾക്കൂട്ട ആക്രമണം  നിരോധിത മാംസം  Bihar  crime  murder  banned meat
Mob lynching
author img

By

Published : Mar 9, 2023, 10:15 AM IST

Updated : Mar 9, 2023, 11:53 AM IST

ബിഹാർ : ഛപ്ര ജില്ലയിലെ റസൂൽപൂർ മേഖലയിൽ ചൊവ്വാഴ്‌ച നിരോധിത മാംസം കൊണ്ടുപോയി എന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സിവാൻ ജില്ലയിലെ ഹസൻപുര പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലെ എം എച്ച് നഗർ സ്വദേശിയായ നസീബ് ഖുറേഷിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ മൂന്നുപേരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിട്ടുണ്ടെന്നും കേസിന്‍റെ ഗൗരവം പരിഗണിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്നത് ഇങ്ങനെ : ചൊവ്വാഴ്‌ച നസീബ് തന്‍റെ അനന്തരവൻ ഫിറോസ് അഹമ്മദ് ഖുറേഷിയോടൊത്ത് ജോഗിയ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഇരുവരും ജോഗിയ മസ്‌ജിദിലെത്തിയപ്പോൾ പെട്ടെന്ന് ഒരു സംഘമാളുകള്‍ അവരെ വളഞ്ഞു. സുശീൽ സിംഗ്, രാജൻ ഷാ, അഭിഷേക് ശർമ്മ എന്നിവരുടെ നേതൃത്വത്തില്‍ പള്ളിക്ക് സമീപം തടിച്ചുകൂടി നസീബിനെ വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.

തുടര്‍ന്ന് നസീബിനെ അവർ തെരുവിൽ ഉപേക്ഷിക്കുകയും സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്‌തു. തുടർന്ന് പ്രദേശവാസികള്‍ നസീബിനെ പട്‌നയിൽ ചികിത്സയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. നിരോധിത മാംസം കൈയിൽ വച്ചു എന്നാരോപിച്ചാണ് മർദിച്ചതെന്ന് നസീബിന്‍റെ കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവസ്ഥലത്ത് നിന്ന് അനന്തരവൻ ഫിറോസ് ഓടി രക്ഷപ്പെടുകയായിരുന്നു. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി ഹസൻപുര പൊലീസ് സ്‌റ്റേഷൻ മേധാവി പങ്കജ് താക്കൂർ പറഞ്ഞു.

ആൾക്കൂട്ട ആക്രമണങ്ങളുടെ ബിഹാർ : ബിഹാറിൽ ആൾക്കൂട്ട ആക്രമണങ്ങൾ നിത്യ സംഭവമാണ്. ഫെബ്രുവരി അവസാന ആഴ്‌ചയില്‍ ഗയ ജില്ലയിൽ മോഷണശ്രമം ആരോപിച്ച് ജനക്കൂട്ടം യുവാക്കളെ മർദിച്ചതിനെ തുടർന്ന് ഒരാള്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബെലഗഞ്ച് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ദിഹ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് ബാബർ എന്നയാളാണ് ആക്രമണത്തിൽ മരിച്ചത്. മുഹമ്മദ് റുക്ബുദ്ദീൻ, മുഹമ്മദ് സാജിദ് എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത് പ്രകാരം , ഗ്രാമത്തിലേക്ക് സ്കോർപിയോയിൽ വന്നിറങ്ങിയ മൂന്ന് യുവാക്കളെ ഒരു സംഘം ഗ്രാമവാസികൾ വളയുകയും വടിയും കമ്പിയും ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ഒരാൾ സംഭവസ്ഥലത്തുവച്ച് മരണമടയുകയും മറ്റ് രണ്ടുപേരെ മഗധ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.

അതേസമയം ബിഹാറിലെ ഗയ ജില്ലയിൽ സൈന്യത്തിന്‍റെ മോർട്ടാർഷെൽ അബദ്ധത്തിൽ പരിധി മറികടന്നെത്തി പൊട്ടിത്തെറിച്ച് മൂന്ന് ഗ്രാമീണർ കൊല്ലപ്പെട്ടത് ഇന്നലെയാണ്. ബരാചട്ടി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഗുലാർവേഡ് ഗ്രാമത്തിൽ ബുധനാഴ്‌ച പുലർച്ചെ നടന്ന സംഭവത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ദമ്പതിമാരായ സൂരജ് കുമാർ, കാഞ്ചൻ കുമാരി, ഇവരുടെ അടുത്ത ബന്ധു ഗേവിന്ദ് മാഞ്ചി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Last Updated : Mar 9, 2023, 11:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.