ETV Bharat / bharat

ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള ബഹ്‌റൈനിലേക്ക് - രാജസ്ഥാന്‍

ബഹ്‌റൈനിലെ മനാമയില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍റെ സമ്മേളനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്‍ററി പാര്‍ട്ടിയെ പ്രതിനിധീകരിക്കാനായി ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള ഇന്ന് രാത്രി ബഹ്‌റൈനിലേക്ക് തിരിക്കും

Om Birla is to visit Bahrain  Om Birla  Lok Sabha Speaker Om Birla  Inter Parliamentary Union Assembly  Indian Parliamentary Party representative  IPU Assembly  ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള  ഓം ബിര്‍ള  ലോക്‌സഭ സ്‌പീക്കര്‍  ലോക്‌സഭ  ഓം ബിര്‍ള ബഹ്‌റൈനിലേക്ക്  ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍  സമ്മേളനത്തെ പ്രതിനിധീകരിക്കാന്‍  ഇന്ത്യന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി  രാജസ്ഥാന്‍  ഹോളി ആഘോഷങ്ങള്‍
ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള ബഹ്‌റൈനിലേക്ക്
author img

By

Published : Mar 9, 2023, 5:47 PM IST

കോട്ട (രാജസ്ഥാന്‍): ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം ഇന്ന് രാത്രിയോടെ ബഹ്‌റൈനിലേക്ക് തിരിക്കാനൊരുങ്ങി ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള. മാര്‍ച്ച് 11 മുതല്‍ 15 വരെ ബഹ്‌റൈനിലെ മനാമയില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍റെ (ഐപിയു) 146 ആം സമ്മേളനത്തോടനുബന്ധിച്ചാണ് സ്‌പീക്കര്‍ യാത്ര തിരിക്കുന്നത്. സമ്മേളനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്‍ററി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഓം ബിര്‍ള പങ്കെടുക്കും.

യാത്ര ഒഫീഷ്യല്‍: ഇത്തവണത്തെ ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ സമ്മേളനത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്‍റാണ് ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനത്തിന്‍റെ ഭാഗമായി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്‌ചകളും നടത്തും. കൂടാതെ ഓസ്‌ട്രേലിയന്‍ സഭ പ്രതിനിധികള്‍, മൗറീഷ്യസ് സ്‌പീക്കര്‍, ബംഗ്ലാദേശ് സ്‌പീക്കര്‍, ഒമാന്‍ ശൂറ കൗണ്‍സില്‍ സ്‌പീക്കര്‍ എന്നിവരുമായും ഓം ബിര്‍ള ചര്‍ച്ചകള്‍ നടത്തും. അതേസമയം മനാമയില്‍ സ്ഥിതി ചെയ്യുന്ന 200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി (കൃഷ്ണ) ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും.

ചര്‍ച്ചകള്‍ ഏറെയുണ്ട്: ലോകത്താകമാനമുള്ള 100 കണക്കിന് പാര്‍ലമെന്‍റേറിയന്മാര്‍ പങ്കെടുക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍റേറിയന്‍ സമ്മേളനത്തില്‍ മാര്‍ച്ച് 11ന് നടക്കുന്ന ഏഷ്യ പസഫിക് ഗ്രൂപ് യോഗത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്‍ററി പ്രതിനിധിയായി അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ബഹ്‌റൈന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ പ്ലീനറി ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യൻ പ്രതിനിധി സംഘത്തെയും ബിർള നയിക്കും. മാര്‍ച്ച് 12 ന് നടക്കുന്ന ഐപിയുവിന്‍റെ 146-ാമത് സമ്മേളനത്തിന്‍റെ പൊതു ചർച്ചയിലും അദ്ദേഹം പങ്കെടുക്കും. എന്നാല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്‌സ് ആന്‍റ് പീസ് എന്ന ആഗോള സംഘടന പ്രസിദ്ധീകരിച്ച 2022 ആഗോള സമാധാന ഇന്‍ഡക്‌സ് പ്രകാരം, കഴിഞ്ഞ 15 വർഷത്തിനിടയില്‍ ലോകം ഏറ്റവും താഴ്ന്ന നിലയിലാണ് എത്തിയിരിക്കുന്നത്.

സഭയിലെ സ്‌പീക്കര്‍: അതേസമയം അടുത്തിടെ ചേര്‍ന്ന സഭ സമ്മേളനത്തില്‍ അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന സഭ രേഖകളില്‍ നിന്ന് നീക്കിയതായി സ്‌പീക്കര്‍ ഓം ബിര്‍ള അറിയിച്ചിരുന്നു. രാഹുല്‍ തന്‍റെ ആരോപണങ്ങൾ സാധൂകരിക്കാത്തതിന്‍റെ അടിസ്ഥാനത്തിലാണ് പരാമര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കിയതെന്നായിരുന്നു സ്‌പീക്കറുടെ വിശദീകരണം. ഇതിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

രാഹുലിന്‍റെ തീപിടിച്ച പ്രസ്‌താവന: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യന്‍ ശതകോടീശ്വരനായ ഗൗതം അദാനിയും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസ്‌താവന. മോദിയും അദാനിയും വിമാനത്തില്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ ആരോഹണം. മാത്രമല്ല ബിജെപിയ്ക്ക്‌ അദാനി എത്ര പണം നല്‍കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ ഭരണപക്ഷാംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചു.

രാഹുലിന്‍റെ പ്രസ്‌താവന സഭ രോഖകളില്‍ നിന്ന് ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൂടാതെ രാഹുലിന്‍റെ പ്രസ്‌താവനയില്‍ പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ബിജെപി എംപി നിഷികാന്ത് ദുബെയും പ്രത്യേകാവകാശ ലംഘന നോട്ടിസും നല്‍കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവും പാർലമെന്‍ററി വിരുദ്ധവും കുറ്റകരവുമായ പ്രസ്‌താവനകൾ നടത്തി എന്നറിയിച്ചായിരുന്നു ഈ നോട്ടീസ്. ഇത് പരിഗണിച്ച ലോക്‌സഭ സെക്രട്ടേറിയറ്റ് പ്രിവിലേജസ് ആൻഡ് എത്തിക്‌സ് ബ്രാഞ്ച് രാഹുൽ ഗാന്ധിയോട് ലോക്‌സഭ സ്‌പീക്കറുടെ പരിഗണനയ്ക്കായി മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.