ഭുവനേശ്വർ: ഒഡീഷയിൽ 3,456 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8,86,946 ആയി. 46 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3,717 ആയി.
also read:വീണ്ടും പറന്നുയരാൻ ജെറ്റ് എയർവെയ്‌സ്
സംസ്ഥാനത്ത് ദിനം പ്രതിയുള്ള കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 4.79ൽ നിന്നും 5.24 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 4,159 പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 8,48,960 ആയി.
നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 34,216 ആണ്. 24 മണിക്കൂറിൽ 65,845 പേരുടെ സാമ്പിളുകൾ കൂടി പരിശോധിച്ചു.