ഭുവനേശ്വർ: ഡിആർഡിഒയുടെ മുന്‍ കാമറമാന്‍ ഈശ്വർ ബെഹെറക്ക് ജീവപര്യന്തം തടവ് വിധിച്ച് ബാലസോർ അഡീഷണൽ ജില്ലാ ജഡ്ജി. ചാരവൃത്തി ആരോപിച്ചാണ് ശിക്ഷ വിധിച്ചത്.
ഐടിആറിൽ മിസൈലുകൾ പരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രഹസ്യ വിവരങ്ങള്‍ ഐഎസ്ഐക്ക് കൈമാറിയതിന് 2015 ജനുവരിയിലാണ് ഈശ്വർ ബെഹേരയെ അറസ്റ്റ് ചെയ്തത്. മയൂർഭഞ്ച് ജില്ലയിലെ ബെയ്സിംഗക്കടുത്തുള്ള കാന്തിപൂർ ഗ്രാമവാസിയായ ഈശ്വർ 2007 ൽ കരാർ അടിസ്ഥാനത്തിൽ ഐടിആറിൽ ക്യാമറ പേഴ്സണായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.