ETV Bharat / bharat

നാലാമതും ജനിച്ചത് പെൺകുഞ്ഞ്; നവജാതശിശുവിനെ 12,000 രൂപയ്ക്ക് വിറ്റ് ദമ്പതികൾ - ദമ്പതികൾ നവജാതശിശുവിനെ വിറ്റു

താൻ ദിവസ വേതനക്കാരനാണെന്നും ആറ് അംഗങ്ങളുള്ള കുടുംബത്തെ പോറ്റാൻ ബുദ്ധിമുട്ടായതിനാലുമാണ് കുട്ടിയെ വിറ്റതെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്.

Odisha couple sells newborn girl  girl child  couple sell girl child  ദമ്പതികൾ നവജാതശിശുവിനെ വിറ്റു  പെൺകുഞ്ഞിനെ വിറ്റു
നവജാതശിശുവിനെ 12,000 രൂപയ്ക്ക് വിറ്റ് ദമ്പതികൾ
author img

By

Published : Jan 30, 2022, 10:48 AM IST

ജാജ്‌പൂർ (ഒഡിഷ): നവജാത ശിശുവിനെ 12,000 രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ. ജാജ്‌പൂർ ജില്ലയിലെ ധർമ്മശാല പൊലീസ് സ്റ്റേഷൻ പരിധിയിലെ സണറായിപ്പാറയിലാണ് ദമ്പതികൾ പെൺകുഞ്ഞിനെ വിറ്റത്. വ്യാഴാഴ്‌ച കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലാണ് കുഞ്ഞ് ജനിച്ചത്.

ദമ്പതികൾക്ക് മറ്റ് മൂന്ന് പെൺമക്കളുണ്ട്. നാലാമതും ജനിച്ചത് പെൺകുഞ്ഞായതിനാലാണ് ദമ്പതികൾ മഹാകലാപദയിലെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് നവജാത ശിശുവിനെ വിറ്റത്.

താൻ ദിവസ വേതനക്കാരനാണെന്നും ആറ് അംഗങ്ങളുള്ള കുടുംബത്തെ പോറ്റാൻ ബുദ്ധിമുട്ടായതിനാലുമാണ് കുട്ടിയെ വിറ്റതെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. ഹെൽത്ത് സെന്‍റർ അധികൃതർ അറിയാതെയായിരുന്നു കൃത്യം. നാട്ടുകാർ ജില്ല ഭരണകൂടത്തെ അറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

Also Read: മൻ കി ബാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.