ഭുവനേശ്വർ : യാസ് ചുഴലിക്കാറ്റ് ഭീഷണിക്കിടയിലും വിവിധ സംസ്ഥാനങ്ങളിലേക്ക് മെഡിക്കല്‍ ഓക്സിജന്‍ എത്തിച്ച് ഒഡിഷ. നാല് ഓക്‌സിജന്‍ ടാങ്കറുകളാണ് ഇന്ന് അങ്കുളിൽ നിന്ന് ഹൈദരാബാദിലേക്കും വിശാഖപട്ടണത്തിലേക്കും അയച്ചത്. ഒഡിഷ പൊലീസ്, ടാങ്കറുകള്‍ക്ക് അകമ്പടി വഹിച്ചു.
ALSO READ: അറസ്റ്റ് ചെയ്യാൻ സർക്കാരിനെ വെല്ലുവിളിച്ച് ബാബ രാംദേവ്
അതേസമയം,12 മണിക്കൂറിനിടെ ഒഡിഷ, പശ്ചിമ ബംഗാൾ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് 680 മെട്രിക് ടൺ ഉള്‍പ്പെടെ 263 ഓക്സിജൻ എക്‌സ്പ്രസുകള്‍ ഇതുവരെ യാത്ര പൂർത്തിയാക്കി. മൊത്തം എട്ട് ഓക്സിജൻ എക്‌സ്പ്രസുകളാണ് ഒഡിഷയില്‍ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചത്.
24 മണിക്കൂറിനിടെ ഒഡിഷയിൽ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയുണ്ടായതായും സംസ്ഥാനത്തിന്‍റെ വടക്കൻ തീരപ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹൻപത്ര പറഞ്ഞു.