ETV Bharat / bharat

ഒഡീഷയിൽ 89  മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ അനുമതി നൽകി സർക്കാർ - മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം

കായിക പരിശീലനങ്ങൾ കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളായും ഉപയോഗിക്കാവുന്ന രീതിയിലാണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

Odisha Cabinet approves 89 multi-purpose indoor stadiums  Odisha Cabinet  Odisha multi-purpose indoor stadiums  മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം  ഒഡീഷയിൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം
89 മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയങ്ങൾക്ക് അനുമതി നൽകി ഒഡീഷ സർക്കാർ
author img

By

Published : Aug 10, 2021, 3:38 AM IST

ഭുവനേശ്വർ: കായിക വികസനത്തിന് ഊർജ്ജം പകരുന്നതിനായി സംസ്ഥാനത്ത് 89 മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിനുള്ള അനുമതി നൽകി ഒഡീഷ മന്ത്രിസഭ. സ്റ്റേറ്റ് സ്പോർട്‌സ് ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്‍റ് പ്രോജക്ടിന്‍റെ കീഴിൽ 693.35 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പദ്ധതി 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കായിക പരിശീലനം, ദുരന്തനിവാരണ ഷെൽട്ടറുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന രീതിയിലാണ് സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത്. കൂടാതെ മറ്റ് പരിശീലന പരിപാടികൾ, മീറ്റിങ്ങുകൾ, പരീക്ഷകൾ എന്നിവക്കായും സ്റ്റേഡിയത്തെ ഉപയോഗിക്കാൻ സാധിക്കും.

ALSO READ: ഒളിമ്പിക്‌സ് സ്വർണനേട്ടം ആഘോഷിക്കാനായി 'നീരജ്'മാർക്ക് സൗജന്യ പെട്രോൾ നൽകി ഗുജറാത്തിലെ പമ്പുടമ

200 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെ വരെ നേരിടാൻ പാകത്തിലാണ് സ്റ്റേഡിയങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതിനാൽ തന്നെ ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തസമയങ്ങളിൽ സ്റ്റേഡിയങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കാൻ സാധിക്കുമെന്നും ഒഡീഷ സർക്കാർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.