ETV Bharat / bharat

ഒഡിയ സീരിയൽ നടി രശ്‌മിരേഖ ഓജ ആത്മഹത്യ ചെയ്‌ത നിലയിൽ

മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന് കുറിപ്പിൽ നടി എഴുതിയിരുന്നതായി പൊലീസ് പറയുന്നു

Odia serial actress Rashmirekha Ojha dies by suicide in Bhubaneswar  Rashmirekha Ojha suicide  ഒഡിയ സീരിയൽ നടി രശ്‌മിരേഖ ഓഝ  രശ്‌മിരേഖ ഓഝ ആത്മഹത്യ ചെയ്‌തു
ഒഡിയ സീരിയൽ നടി രശ്‌മിരേഖ ഓജ ആത്മഹത്യ ചെയ്‌ത നിലയിൽ
author img

By

Published : Jun 20, 2022, 4:36 PM IST

ഭുവനേശ്വർ: ഒഡിയ സീരിയൽ താരം രശ്‌മിരേഖ ഓജയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. നയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗാദസഹി പ്രദേശത്തെ വീട്ടിൽ ജൂൺ 18ന് രാത്രി 10.30ഓടെയാണ് നടിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന് കുറിപ്പിൽ നടി എഴുതിയിരുന്നതായി പൊലീസ് പറയുന്നു. എങ്കിലും നടിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജഗത്സിങ്‌പൂർ ജില്ലയിലെ സങ്കേത്‌പട്ടാന സ്വദേശിയായ ഓജ, പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അഭിനയിക്കുന്നതിനായി ഭുവനേശ്വറിൽ എത്തുകയായിരുന്നു. 'കെമിതി കഹിബി കഹാ' എന്ന സീരിയലിലെ വേഷത്തിലൂടെയാണ് ഓജ പ്രശസ്‌തയായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.