ETV Bharat / bharat

ഭയമില്ല,കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ബി.വി ശ്രീനിവാസ്‌

'പ്രതിരോധ സാമഗ്രികള്‍ എവിടെ നിന്നും ലഭിക്കുന്നുവെന്നാണ് പൊലീസ് ചോദിച്ചത്‌. മറുപടി കൃത്യമായി എഴുതി നല്‍കി'

Srinivas BV  Youth Congress chief  Youth Congress chief questioning  Srinivas BV on Delhi police questioning  Srinivas BV questioned by Delhi police  Delhi Police crime  medicines and oxygen cylinders  കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം  യൂത്ത് കോണ്‍ഗ്രസ്  ക്രൈം ബ്രാഞ്ച്  കൊവിഡ്‌  കൊവിഡ്‌ വ്യാപനം  കൊവിഡ്‌ 19  ശ്രീനിവാസ്‌ ബി.വി  ഓക്‌സിജന്‍ സിലിണ്ടര്‍  പ്രതിസന്ധി കാലം  ഡല്‍ഹി പൊലീസ്  കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്‌തു
കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു
author img

By

Published : May 15, 2021, 7:45 AM IST

ന്യൂഡല്‍ഹി : പൊലീസിനെയോ മറ്റ് അധികാരികളെയോ ഭയമില്ലെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനിവാസ്. ഈ പ്രതിസന്ധി കാലത്ത് ജനങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്‌തത്. യൂത്ത് കോണ്‍ഗ്രസിന്‍റെ കീഴില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുണ്ട്. അവര്‍ രാപ്പകലില്ലാതെ കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനത്തിലാണ്. പ്രതിരോധ സാമഗ്രികള്‍ എവിടെ നിന്ന് ലഭിക്കുന്നുവെന്നാണ് പൊലീസ് ചോദിച്ചത്‌. മറുപടി കൃത്യമായി എഴുതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

  • मदद करने वाले @IYC के साथियों और युवा कांग्रेस अध्यक्ष @srinivasiyc को दिल्ली पुलिस भेज #COVID19India के मरीज़ों की मदद से रोकना मोदी सरकार का भयावह चेहरा है।

    ऐसी घृणित बदले की कार्यवाही से न हम डरेंगे, न हमारा जज़्बा टूटेगा। सेवा का संकल्प और दृढ़ होगा।

    हमारा बयान-: pic.twitter.com/5sbCaFMvz7

    — Randeep Singh Surjewala (@rssurjewala) May 14, 2021 " class="align-text-top noRightClick twitterSection" data=" ">

ഓക്‌സിജന്‍ സിലിണ്ടറുകളും മരുന്നുകളും വിതരണം ചെയ്‌തതില്‍ ബി.വി ശ്രീനിവാസിനെ ഡല്‍ഹി ക്രൈം ബ്രാഞ്ച് വെള്ളിയാഴ്‌ച ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ അനധികൃതമായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊവിഡ്‌ മരുന്നുകള്‍ വിതരണം ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മെയ്‌ നാലിന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ മറപിടിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

read more: ഡല്‍ഹി ശ്മശാനത്തിലെ പാര്‍ക്കിങ്ങില്‍ സംസ്കരിച്ചത് നൂറുകണക്കിന് മൃതദേഹങ്ങള്‍

ജനങ്ങള്‍ക്ക് സഹായം എത്തിക്കേണ്ട സമയം സര്‍ക്കാര്‍ റെയ്‌ഡ് രാജയാവുകയാണെന്ന്‌ കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും ഈ നടപടിയിലൂടെ അപഹാസ്യരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഎപി എംഎല്‍എ ദിലീപ് പാണ്ഡ്യ, ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീര്‍, ബിജെപി വക്‌താവ് ഹരീഷ്‌ ഖുറാന എന്നിവരെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു.

  • #DelhiPolice conducted enquiry for 4th day on direction of Hon’ble High Court regarding allegations against politicians across political parties on alleged illegal distribution of medicines for #COVID. Sensationalism be avoided. It considers complying Court orders its duty. pic.twitter.com/TzOcZsGFvR

    — #DilKiPolice Delhi Police (@DelhiPolice) May 14, 2021 " class="align-text-top noRightClick twitterSection" data=" ">

കോടതി നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു. കോടതി നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തകരെ ചോദ്യം ചെയ്‌തതെന്നും നടപടിയെ പ്രശ്‌നവല്‍ക്കരിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്‍റെ ട്വീറ്റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.