ETV Bharat / bharat

രണ്ടര വര്‍ഷത്തിലേറെയായി ക്ലാസെടുത്തിട്ടില്ല ; ശമ്പളമായ 23 ലക്ഷം തിരികെ നല്‍കി യുവ അധ്യാപകന്‍ - വാങ്ങിയ ശമ്പളം തിരികെ നല്‍കി യുവ അധ്യാപകന്‍

തിരിച്ചുനല്‍കിയത് രണ്ട് വര്‍ഷം ഒമ്പത് മാസത്തെ ശമ്പളമായ 23 ലക്ഷം രൂപ

no students to teach returns Rs 24 lakh salary  Nitishwar College Dr Lalan Kumar  Dr Lalan Kumar returns salary  രണ്ടര വര്‍ഷത്തിലേറെയായി ക്ലാസെടുത്തിട്ടില്ല  വാങ്ങിയ ശമ്പളം തിരികെ നല്‍കി യുവ അധ്യാപകന്‍  വാങ്ങിയ ശമ്പളം തിരികെ നല്‍കി അസിസ്റ്റന്‍ഡ് പ്രൊഫസര്‍
രണ്ടര വര്‍ഷത്തിലേറെയായി ക്ലാസെടുത്തിട്ടില്ല; വാങ്ങിയ ശമ്പളം തിരികെ നല്‍കി യുവ അധ്യാപകന്‍
author img

By

Published : Jul 7, 2022, 10:42 PM IST

മുസാഫര്‍പൂര്‍ : പണിയെടുത്തില്ലെങ്കിലും ശമ്പളം കൃത്യമായി കിട്ടിയാല്‍ മതിയെന്ന് കരുതുന്നവരുടെ നാട്ടില്‍ എടുക്കാത്ത ജോലിക്ക് ലഭിച്ച ശമ്പളം തിരികെ നല്‍കിയിരിക്കുകയാണ് ഒരു അസിസ്റ്റന്‍റ് പ്രൊഫസര്‍. ഒന്നും രണ്ടുമല്ല 23 ലക്ഷം രൂപയാണ് നിതീശ്വര്‍ കോളജ് അധ്യാപകനായ ഡോ ലാലന്‍ കുമാര്‍ അംബേദ്‌കര്‍ ബിഹാര്‍ സര്‍വകലാശാലയ്ക്ക് തിരികെ നല്‍കിയത്. പണത്തിന്‍റെ മൂല്യത്തിനപ്പുറം കരുത്തനായ ഒരു അധ്യാപകന്‍റെ പ്രതിഷേധം കൂടിയാണ് വൈശാലിയിലെ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ലാലന്‍ കുമാര്‍ അറിയിച്ചത്.

രണ്ടര വര്‍ഷത്തിലേറെ കാലമായി തനിക്ക് ലഭിച്ച ശമ്പളം മുഴുവന്‍ സര്‍വകലാശാലയ്ക്ക് തിരിച്ച് നല്‍കാനാണ് ലാലന്‍ കുമാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം 23 ലക്ഷം രൂപയുമായി ലാലന്‍ കുമാര്‍ യൂണിവേഴ്‌സിറ്റിയെ സമീപിച്ചു. അധ്യാപകന്‍റെ തീരുമാനത്തില്‍ ഞെട്ടിയ അധികൃതര്‍ അദ്ദേഹത്തോട് കാര്യം തിരക്കി.

ഇതോടെയാണ് വ്യത്യസ്‌തമായ സമരമുറയാണിതെന്ന് അധികൃതര്‍ക്ക് മനസിലായത്. ഡോക്ടറേറ്റ് ബിരുദമുള്ള ലാലന്‍ കുമാര്‍ ബാബാസാഹിബ് ഭീംറാവു അംബേദ്‌കര്‍ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ്.

ക്ലാസിന് കൊവിഡ് വില്ലനായി : സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജായ നിതീശ്വറിലാണ് ഇദ്ദേഹത്തെ പോസ്റ്റ് ചെയ്‌തത്. ജോലിയില്‍ പ്രവേശിച്ചെങ്കിലും കൊവിഡ് കാരണം അധ്യാപനം തുടരാന്‍ കഴിഞ്ഞില്ല. മാത്രമല്ല തന്നേക്കാള്‍ യോഗ്യത കുറഞ്ഞവര്‍ക്ക് പിജി ക്ലാസുകള്‍ ഉള്ള കോളജുകളില്‍ നിയമനം ലഭിച്ചപ്പോള്‍ ഇദ്ദേഹത്തെ തഴഞ്ഞു.

ഇതില്‍ ഇദ്ദേഹം അസ്വസ്ഥനായിരുന്നു. മാറ്റത്തിന് ശ്രമിച്ചെങ്കിലും നിരന്തരം തന്‍റെ പേര് വെട്ടിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. കൊവിഡാനന്തരം ക്ലാസുകള്‍ ആരംഭിച്ചെങ്കിലും 1,100 കുട്ടികള്‍ ഹിന്ദി ഭാഷ പഠനത്തിന് രജിസ്റ്റര്‍ ചെയ്ത കോളജില്‍ ഒരു കുട്ടി പോലും എത്തിയില്ല. താന്‍ ഇതുവരെ ഒരു കുട്ടിയെ പോലും പഠിപ്പിച്ചിട്ടില്ലെന്നും ഇവിടെ തുടര്‍ന്നാല്‍ തന്‍റെ അക്കാദമിക്ക് ജീവിതം കൊലചെയ്യപ്പെടുമെന്നും ഇദ്ദേഹം പറയുന്നു.

കോളജില്‍ കുട്ടികള്‍ എത്താറില്ല : എന്നാല്‍ കൊവിഡ് ആയതുകൊണ്ടാണ് ക്ലാസില്‍ കുട്ടികള്‍ എത്താതിരുന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് കോളജ് പ്രിന്‍സിപ്പല്‍ മനോജ് കുമാര്‍ പ്രതികരിച്ചത്. അതേസമയം ട്രാന്‍ഫര്‍ എന്ന അധ്യാപകന്‍റെ ആവശ്യം നേരിട്ട് അറിയിച്ചിരുന്നെങ്കില്‍ അംഗീകരിക്കുമായിരുന്നുവെന്ന് വൈസ് ചാന്‍സിലര്‍ ആര്‍ കെ താക്കൂര്‍ പറഞ്ഞു. അധ്യാപകനോട് തീരുമാനത്തില്‍ നിന്ന് പിന്മാറാനും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപകനില്‍ നിന്നും പണം തിരിച്ചുവാങ്ങുന്ന കാര്യത്തില്‍ അവ്യക്തതകള്‍ നിലനില്‍ക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Also Read: പ്രദീപ് കുമാര്‍ ആദ്യ ശമ്പളം വാങ്ങി പോയത് ഇഎംഎസിനെ കാണാന്‍

വൈശാലിയില്‍ നിന്നുള്ള കര്‍ഷക കുടുംബത്തില്‍ നിന്നാണ് ലാലന്‍ കുമാര്‍. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഡിഗ്രിയും പിഎച്ച്ഡിയും ഡല്‍ഹി സര്‍വകലാശാലയിലും പിജി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലുമാണ് ചെയ്‌തത്. പഠനത്തില്‍ അക്കാദമിക്ക് എക്സലന്‍സ് പ്രസിഡന്‍റ് അവാര്‍ഡ് നേടിയിട്ടുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.