അമരാവതി: ആന്ധ്രാപ്രദേശിൽ കൊവിഡ് 19 ജനിതകമാറ്റം സംഭവിച്ച അപകടകരമായ എൻ440കെ വേരിയേഷൻ കണ്ടെത്തിയെന്ന മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം തള്ളി വാർത്താ-പബ്ലിക് റിലേഷൻസ് മന്ത്രി പെർനി വെങ്കടരാമയ്യ. സംസ്ഥാനത്ത് ജനിതകമാറ്റം വന്ന വൈറസിന്‍റെ വ്യക്തമായ രോഗനിർണയം നടത്തിയിട്ടില്ലെന്നും ഇത്തരത്തിൽ പ്രചാരണങ്ങൾ പടച്ചുവിടുന്ന നായിഡുവാണ് കൊവിഡ് 19നെക്കാൾ അപകടകാരിയെന്നും വെങ്കടരാമയ്യ പറഞ്ഞു.
Also read: ആന്ധ്രയിൽ രണ്ട് കൊവിഡ് രോഗികൾ മരിച്ചു; ഓക്‌സിജൻ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ സംസാരിച്ച മന്ത്രി, സർക്കാർ എല്ലാവർക്കും വൈദ്യസഹായം ലഭ്യമാക്കുന്നതിന് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ നടത്തി സംസ്ഥാനത്തിന്‍റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട പ്രതിപക്ഷ നേതാവ് നിരുത്തരവാദപരമായി പെരുമാറിയെന്നും മറ്റൊരു സംസ്ഥാനത്ത് ഇരുന്നുകൊണ്ട് പൊതുജനങ്ങളെ പരിഭ്രാന്തരാക്കിയെന്നും വെങ്കടരാമയ്യ പറഞ്ഞു.
Also read: ആന്ധ്രയില്‍ ഓക്സിജൻ കിട്ടാതെ 4 കൊവിഡ് രോഗികൾ മരിച്ചു
അതേസമയം സംസ്ഥാനത്തൊട്ടാകെ ഇതുവരെ 67,42,700 പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. ഇതുവരെ 73,49,960 ഡോസ് വാക്സിൻ മാത്രമാണ് കേന്ദ്രം നൽകിയത്. കേന്ദ്രം ധാരാളം വാക്സിൻ നൽകിയാൽ പ്രതിദിനം 10 ലക്ഷം പേർക്ക് കുത്തിവയ്പ് നൽകാൻ സംസ്ഥാനത്തിന് സാധിക്കുമെന്നും വെങ്കടരാമയ്യ പറഞ്ഞു.
Also read: കൊവിഡ്: ആന്ധ്രാപ്രദേശിൽ മെയ് 18 വരെ കർഫ്യൂ