പട്‌ന: ജനസംഖ്യ നിയന്ത്രണ നിയമം അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ മറികടന്നേക്കുമെന്ന ഐക്യരാഷ്‌ട്രസഭയുടെ പുതിയ റിപ്പോർട്ടിനെ തുടര്‍ന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.
ജനസംഖ്യ നിയന്ത്രണ നിയമം വേണമെന്നാണ് ബിജെപി കാലങ്ങളായി ഉയര്‍ത്തുന്ന നിലപാട്. ഇതിന് വിരുദ്ധമായാണ് പാര്‍ട്ടി മുൻ രാജ്യസഭ എംപിയുടെ പക്ഷം. രാജ്യത്ത് സാമ്പത്തിക പുരോഗതിയാണ് സംഭവിക്കുന്നതെങ്കില്‍ ജനസംഖ്യ വർധനവ് രാജ്യത്തൊരു മാറ്റവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കാന്‍ ഇന്ധിര ഗാന്ധി സര്‍ക്കാരിന്‍റെ മുൻകാല ശ്രമങ്ങളെ ചൂണ്ടിക്കാണിച്ചും സ്വാമി വിമര്‍ശിച്ചു.
ALSO READ | 'വമ്പന്മാർക്ക് നടുവിലെ കുഞ്ഞന്മാർ': അറിയാം ലോകത്തിലെ ഇത്തിരിക്കുഞ്ഞൻ രാജ്യങ്ങളെ കുറിച്ച്
'ഇന്ദിര ഗാന്ധി സര്‍ക്കാര്‍ ജനസംഖ്യ നിയന്ത്രണത്തിനായി നേരത്തെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇക്കാര്യത്തില്‍ ആളുകൾ ബോധപൂർവം പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികൾ ഈ ചുവടുകൾ മുന്നോട്ട് കൊണ്ടുപോവുകയും അവയെക്കുറിച്ച് ചിന്തിക്കുകയും വേണം' - മുതിർന്ന ബിജെപി നേതാവ് പട്‌നയില്‍ പറഞ്ഞു.
ALSO READ | ലോക ജനസംഖ്യ 800 കോടിയിലേയ്ക്ക് ; 2023ല്‍ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതെത്തും