ETV Bharat / bharat

കൊവിഡ് വ്യാപനം; യുപിയില്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണം - ലഖ്‌നൗ

രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര കർശനമായി നിരോധിച്ചിട്ടുണ്ട്

No more than 5 people allowed in religious places  Covid restriction in UP  religious places in UP  കൊവിഡ് വ്യാപനം; യുപിയിലെ പ്രാർത്ഥനാലയങ്ങളിൽ 5 പേരിൽ കൂടുതലാളുകളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശം  കൊവിഡ്  ലഖ്‌നൗ  ഉത്തർപ്രദേശ്
കൊവിഡ് വ്യാപനം; യുപിയിലെ പ്രാർത്ഥനാലയങ്ങളിൽ 5 പേരിൽ കൂടുതലാളുകളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശം
author img

By

Published : Apr 11, 2021, 10:43 AM IST

ലഖ്‌നൗ: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രാർത്ഥനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ജില്ലകളിലും ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററുകൾ സ്ഥാപിച്ചു. രോഗബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര കർശനമായി നിരോധിക്കുകയും ഇതിനായി നിരീക്ഷണ കമ്മിറ്റികളെ സജീവമാക്കണം. കൂടാതെ പൗരന്മാർക്ക് ആവശ്യമായ വസ്തുക്കൾ വീടുകളിൽ എത്തിച്ചുകൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഞായറാഴ്ച രാത്രി മൊറാദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പൊതുസ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

റെയിൽ‌വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മാർക്കറ്റുകൾ എന്നിവിടങ്ങളാണ് പ്രധാനമായും ശുചീകരിച്ചത് എന്ന് കോർപ്പറേഷൻ കമ്മിഷണർ സഞ്ജയ് ചൗഹാൻ പറഞ്ഞു. കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലഖ്‌നൗ കാൺപൂർ, പ്രയാഗ്രാജ്, വാരണാസി എന്നിവയുൾപ്പെടെ നാല് ജില്ലകളിലെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഖ്യ 50 ശതമാനം ആക്കണമെന്നും ബാക്കിയുള്ളവർക്ക് 'വർക്ക് ഫ്രം ഹോം' സംവിധാനത്തിനും ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു. ഇന്ത്യയിൽ പുതിയതായി 1,45,384 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10,12,84,282 ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.