ETV Bharat / bharat

മദ്യനയ കോഴക്കേസ്, സിസോദിയക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിപ്പിച്ചിട്ടില്ലെന്ന് സിബിഐ - സിബിഐ ഉദ്യോഗസ്ഥര്‍

ഉപമുഖ്യമന്ത്രിയെന്ന നിലയില്‍ സര്‍ക്കാറിനെ അറിയിക്കാതെ സിസോദിയക്ക് വിദേശ യാത്ര നടത്താനാകില്ല. അതിനാല്‍ തന്നെ ഇത്തരമൊരു നീക്കമില്ലെന്നും സിബിഐ ഉദ്യോഗസ്ഥര്‍.

സിസോദിയക്കെതിരെ  ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിപ്പിച്ചിട്ടില്ലെന്ന് സിബിഐ
മദ്യനയ കോഴക്കേസ്, സിസോദിയക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിപ്പിച്ചിട്ടില്ലെന്ന് സിബിഐ
author img

By

Published : Aug 21, 2022, 2:21 PM IST

ന്യൂഡൽഹി: മദ്യനയ കോഴക്കേസില്‍ മനീഷ് സിസോദിയ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചെന്ന വാര്‍ത്ത തള്ളി സിബിഐ. ഇത്തരത്തില്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്ന് ഏജന്‍സി അധികൃതര്‍ അറിയിച്ചു. രേഖകൾ സൂക്ഷ്‌മമായി പരിശോധിക്കുന്ന പ്രക്രിയ നടന്നുവരികയാണെന്നും സംശയിക്കുന്നവർക്ക് ചോദ്യം ചെയ്യുന്നതിനായി നോട്ടിസ് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

വെള്ളിയാഴ്‌ച(19.08.2022) തന്‍റെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ ഒന്നും കണ്ടെത്താന്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് സിസോദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിബിഐ നടത്തുന്ന നാടകമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനെ അറിയിക്കാതെ രാജ്യം വിടാൻ കഴിയാത്തതിനാൽ പൊതുപ്രവർത്തകർക്കെതിരെ എൽഒസി പുറപ്പെടുവിക്കുന്ന വിഷയം സിബിഐ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡൽഹി സർക്കാരിന്‍റെ എക്‌സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ സിസോദിയ ഉള്‍പ്പെടെയുള്ള 15 വ്യക്തികളുടെ വീട്ടിലും റെയ്‌ഡ് നടത്തി. സിസോദിയയുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് പണം നല്‍കിയതായി ഇൻഡോസ്‌പിരിറ്റ്‌സിന്‍റെ ഉടമ സമീർ മഹേന്ദ്രു ആരോപിച്ചിരുന്നു. ബഡ്ഡി റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്‌ടർ അമിത് അറോറക്കാണ് പണം നല്‍കിയത്. ഇയാള്‍ സിസോദിയയുടെ അടുത്ത സുഹൃത്താണെന്നുമായിരുന്നു ആരോപണം.

ഡല്‍ഹി എക്‌സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാം പ്രതി. തെലങ്കാനയിൽ സ്ഥിര താമസമാക്കിയ അരുൺ രാമചന്ദ്രപിള്ളയും പ്രതിയാണ്. അതേസമയം, മനീഷ് സിസോദിയക്കെതിരെ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Also Read: മനീഷ് സിസോദിയ രാജ്യം വിടരുത്; മദ്യനയത്തിലെ അഴിമതിയില്‍ നടപടി കടുപ്പിച്ച് സിബിഐ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.