ന്യൂഡല്‍ഹി : കൊവിഡ് മൂന്നാം തരംഗം മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍ ഗുരുതരമാകുമെന്നതിന് തെളിവുകളില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഇത്തരത്തില്‍ രോഗം ബാധിക്കുമെന്ന് കാണിക്കാൻ ഇന്ത്യയിൽ നിന്നോ അന്താരാഷ്ട്ര തലത്തിൽ നിന്നോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വകഭേദമോ പഴയ വകഭേദമോ കുട്ടികളില്‍ കൂടുതല്‍ അണുബാധയ്ക്ക് കാരണമായെന്ന് കാണുന്നില്ല. രാജ്യത്തെ രണ്ടാം തരംഗത്തില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ 60-70 ശതമാനം പേരും മറ്റ് രോഗങ്ങളുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണ്.
ALSO READ: കൊവിഡ് : 10,12 മദ്രസ ക്ളാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി യു.പി സര്‍ക്കാര്‍
കൊവിഡ് ബാധിച്ച ആരോഗ്യമുള്ള കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. 1918 ഇന്‍ഫ്‌ളുവെന്‍സ മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയര്‍ന്നത്.
അതേസമയം, വൈറസിന്‍റെ മൂന്നാം തരംഗത്തില്‍ രോഗവ്യാപനം കുറയുകയാണ് ചെയ്തതെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.