ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി 2021-22 വര്‍ഷത്തെ സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 2022-23 സാമ്പത്തിക വർഷത്തിൽ (2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8-8.5 ശതമാനം വളർച്ച നിരക്ക് നേടും. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻ.എസ്.ഒ) പ്രവചിച്ച 9.2 ശതമാനം വളര്‍ച്ചയെ മന്ത്രി താരതമ്യം ചെയ്‌തു.
സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി ഏറ്റെടുക്കേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ച് സർവേ പറയുന്നു. 2020-21ൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 7.3 ശതമാനം ചുരുങ്ങി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ വിതരണത്തിന്‍റെ പ്രശ്‌നങ്ങളിൽ സർവേ ഊന്നല്‍ നല്‍കുന്നു.
ALSO READ: സ്വതന്ത്ര ഇന്ത്യയിലെ ബജറ്റ് സമ്മേളനങ്ങൾ, ചരിത്രം വഴിമാറിയതിങ്ങനെ
സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ച ശേഷം ലോക്‌സഭ പിരിഞ്ഞു. ഈ സർവേ ഇനി രാജ്യ സഭയിൽ അവതരിപ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പ്രസംഗത്തോടെയാണ് പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. ബജറ്റ് സമ്മേളനത്തിന്‍റെ ഇന്ന് ആരംഭിച്ച ആദ്യ സെഷന്‍ ഫെബ്രുവരി 11 വരെയും രണ്ടാം ഭാഗം മാർച്ച് 14 മുതൽ ഏപ്രിൽ എട്ട് വരെയും നടക്കും.