ETV Bharat / bharat

IS Maharashtra module | ഐഎസ്‌ മഹാരാഷ്‌ട്ര മൊഡ്യൂൾ കേസിൽ ആറാമത്തെ അറസ്‌റ്റ്, പിടിയിലായത് ആകിഫ് അതീഖ് നച്ചൻ - NIA

ഐഎസ്‌ മഹാരാഷ്‌ട്ര മൊഡ്യൂൾ കേസിൽ ആറാമതായി ഒരാൾ കൂടി അറസ്‌റ്റിൽ. പ്രതി ആകിഫ് അതീഖ് നച്ചൻ പിടിയിലായത് ഭിവണ്ടിയിൽ നിന്ന്

NIA makes sixth arrest in IS Maharashtra module case  ആകിഫ് അതീഖ് നച്ചൻ  ഐഎസ്‌ മഹാരാഷ്‌ട്ര മൊഡ്യൂൾ  എൻഐഎ  ദേശീയ അന്വേഷണ ഏജൻസി  ഐഇഡി  ഐഎസ്‌  IS Maharashtra module  NIA  IS Maharashtra arrest
IS Maharashtra module
author img

By

Published : Aug 6, 2023, 2:55 PM IST

ന്യൂഡൽഹി : ഐഎസ്‌ മഹാരാഷ്‌ട്ര മൊഡ്യൂൾ കേസിൽ ആറാമതായി ഒരാളെ കൂടി ശനിയാഴ്‌ച(ഓഗസ്‌റ്റ് 5) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. ഐഎസ് സംഘടനയുമായി ബന്ധമുണ്ടെന്ന പേരിൽ ആകിഫ് അതീഖ് നച്ചൻ എന്നയാളെയാണ് എൻഐഎ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. ഭീകരപ്രവർത്തനങ്ങൾക്കായി സ്‌ഫോടക വസ്‌തുക്കൾ (ഐഇഡി) നിർമിച്ചു, പരീക്ഷിച്ചു, മറ്റ് രണ്ട് ഭീകരവാദികൾക്ക് ഒളിത്താവളം ഒരുക്കി നൽകി എന്നീ കുറ്റങ്ങളിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. നിരോധിത ഐഎസ്‌ സംഘടനയുമായി ചേർന്ന് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഗൂഡാലോചന നടത്തി രാജ്യത്തിന്‍റെ ക്രമസമാധാനം തകർക്കുന്ന ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെ പിടികൂടുകയാണ് ഈ കേസിലൂടെ എൻഐഎ ചെയ്യുന്നത്.

മുംബൈ, താനെ, പൂനെ എന്നിവിടങ്ങിൽ നിന്നാണ് എൻഐഎ മറ്റ് പ്രതികളെ നേരത്തെ അറസ്‌റ്റ് ചെയ്‌തത്. മുംബൈയിൽ നിന്ന് തബിഷ് നാസർ സിദ്ദിഖി, പൂനെയിൽ നിന്ന് അബു നുസൈബ എന്ന സുബൈർ നൂർ മുഹമ്മദ് ഷെയ്‌ഖ്, താനെയിൽ നിന്നും ഷർജീൽ ഷെയ്‌ഖ്, സുൽഫിക്കർ അലി ബറോദാവാല, പൂനെയിലെ കോണ്ട്‌വയിൽ നിന്നുള്ള അദ്‌നാൻ സർക്കാർ എന്നിവരാണ് ഈ കേസിൽ അറസ്‌റ്റിലായ അഞ്ച് പ്രതികൾ.

എടിഎസ് പൂനെ അറസ്‌റ്റ് ചെയ്‌തിട്ടുള്ള മറ്റ് പ്രതികളായ സുൽഫിക്കർ അലി ബറോദാവാല, മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനസ് സാക്കി, അബ്‌ദുൾ കാദിർ പത്താൻ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച് നിയുക്ത വിദേശ തീവ്രവാദ സംഘടനയായ ഐഎസിന്‍റെ ഭീകര പ്രവർത്തനങ്ങളെ ആകിഫ് പ്രേത്സാഹിപ്പിച്ചിരുന്നതായും സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്നതായും എൻഐഎ കണ്ടെത്തി. 2022 ഏപ്രിലിൽ രാജസ്ഥാനിൽ വച്ച് ഒരു കാറിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയ കേസിൽ സുഫ തീവ്രവാദി സംഘത്തിലെ അംഗങ്ങളായ ഇമ്രാൻ ഖാനും മുഹമ്മദ് യൂനസ് സാക്കിയും ഒളിവിൽ പോയിരുന്നു.

also read : NIA | ഐഎസ് പ്രവർത്തനത്തിന് ധനസമാഹരണം, കേരളത്തിലും ആക്രമണത്തിന് പദ്ധതിയിട്ടെന്ന് എൻഐഎയുടെ കണ്ടെത്തൽ

ശേഷം ഇവരെ പിടികിട്ടാപ്പുള്ളികളായി എൻഐഎ പ്രഖ്യാപിച്ചു. താനെ ജില്ലയിലെ ബോറിവാലി, തഹസിൽ ഭിവണ്ടി എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് ആകിഫ് പിടിയിലാകുന്നത്. ഇയാളിൽ നിന്നും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിരവധി രേഖകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സ്‌ഫോടക വസ്‌തുക്കളുടെ നിർമാണത്തിന് പുറമെ മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനസ് സാക്കി എന്നിവർക്കാണ് ആകിഫ് ഒളിത്താവളം ഒരുക്കി നൽകിയതായി എൻഐഎ പറയുന്നത്.

2022 ൽ ഇയാൾ ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് കോണ്ട്‌വയിൽ നടന്ന ഒരു വർക്‌ഷോപ്പിൽ പങ്കെടുത്തിരുന്നു. ഇതിന് പുറമെ, ഐഎസ്‌ ഭീകരവാദ പ്രവർത്തനങ്ങൾ തുടരുന്നതിന് സംഘം ഗൂഢാലോചന നടത്തിയതായും എൻഐഎ അന്വേഷണത്തിൽ പറയുന്നു. സംഭവത്തിൽ ജൂൺ 28 നാണ് എൻഐഎ ആദ്യം കേസ് രജിസ്‌റ്റർ ചെയ്യുന്നത്. തുടർന്ന് ജൂലൈ മാസത്തോടെ കേസിൽ അഞ്ച് പ്രതികളെ എൻഐഎ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

also read : ISIS Arrest Gujarat | ഐഎസ് ബന്ധം, ഗുജറാത്തില്‍ നിന്നും വിദേശപൗരനടക്കം നാല് പേരെ ഭീകര വിരുദ്ധ സ്ക്വാഡ് പിടികൂടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.