ETV Bharat / bharat

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ് : ഷഹീൻബാഗിൽ എൻഐഎ റെയ്‌ഡ് ; അന്വേഷണം കൂടുതല്‍ പ്രതികള്‍ക്കായി - ട്രയിന്‍ തീവയ്‌പ്പ് ഷഹീൻബാഗിൽ എൻഐഎ റെയ്‌ഡ്

ഏപ്രില്‍ രണ്ടിനാണ് കോഴിക്കോട് എലത്തൂരില്‍വച്ച് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ബോഗിയില്‍ പ്രതി ഷാരൂഖ് സെയ്‌ഫി തീയിട്ടത്. കൂട്ടുപ്രതികളെ പിടിക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഐഎയുടെ ഊര്‍ജിതമായ തെരച്ചില്‍

Kerala train arson attack case  NIA conducts raid in Delhi in Kerala train arson  NIA conducts raid in Delhi  എന്‍ഐഎയുടെ ഊര്‍ജിതമായ തെരച്ചില്‍  എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ്  ഷഹീൻ ബാഗിൽ എൻഐഎ റെയ്‌ഡ്
എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ്
author img

By

Published : May 11, 2023, 5:32 PM IST

ന്യൂഡൽഹി : എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസില്‍ ഡൽഹിയിലെ ഷഹീൻ ബാഗിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഏപ്രിൽ രണ്ടിന് നടന്ന സംഭവത്തില്‍ ഇന്ന് രാവിലെയാണ് എൻഐഎ പരിശോധന ആരംഭിച്ചത്. സംശയാസ്‌പദമായ സ്ഥലങ്ങളിൽ റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്.

READ MORE | എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസ് : പിന്നില്‍ തീവ്രവാദ ബന്ധം, യുഎപിഎ ചുമത്തി അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്

സംഭവത്തിന് പിന്നില്‍ വന്‍ സംഘങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഈ സാഹചര്യത്തിലാണ് പ്രതി ഷാരൂഖ് സെയ്‌ഫിയുടെ വീട് സ്ഥിതി ചെയ്യുന്ന ഷഹീൻബാഗിൽ അടക്കം ഊര്‍ജിതമായ തെരച്ചില്‍ നടത്തിയത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അടക്കം ഇടപെട്ട കേസില്‍ പ്രതികളുടെ ഒളിത്താവളം കണ്ടുപിടിക്കാനാണ് ശ്രമം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) കീഴിലുള്ള കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ (സിടിസിആർ) ഡിവിഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ്, ഏപ്രിൽ പകുതിയോടെ ഏജൻസി കേരള പൊലീസിൽ നിന്ന് കേസ് ഏറ്റെടുത്തത്.

എന്‍ഐഎ നടപടി കൊലപാതകക്കുറ്റം ചുമത്തിയതിന് പിന്നാലെ : തീവ്രവാദ ബന്ധം സ്ഥിരീകരിച്ച കേസായതിനാല്‍ പ്രതിയെ സംസ്ഥാനത്തേക്ക് അയച്ചതിന് പിന്നില്‍ വലിയ സംഘമുണ്ട്. ഇവരാണ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കിയത് എന്നാണ് എന്‍ഐഎ നിഗമനം. പ്രതിക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പ്രതി ഷാരൂഖ് സെയ്‌ഫിക്കെതിരെ കോഴിക്കോട് ജില്ല സെഷൻസ് കോടതി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. ഈ നടപടി സ്വീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് എൻഐഎ നടപടി.

READ MORE | എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്‌ഫിയെ വിയ്യൂരിലേക്ക് അയച്ചു

റെയിൽവേ പൊലീസ് സമര്‍പ്പിച്ച കേസിലാണ് ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. പ്രതിയുടെ നീക്കത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഡൽഹി ഷഹീൻബാഗ് സ്വദേശിയായ ഷാരൂഖ് സെയ്‌ഫിയെ (27) ട്രെയിൻ ആക്രമണത്തിന് ശേഷം മഹാരാഷ്‌ട്ര പൊലീസാണ് പിടികൂടി കേരള പൊലീസിന് നല്‍കിയത്. ട്രെയിനില്‍ ആക്രമണം നടത്തുന്നതിനിടെ ഇയാൾക്കും പരിക്കേറ്റിരുന്നു.

പ്രതിക്കെതിരെ ചുമത്തിയതില്‍ യുഎപിഎയും : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ യുഎപിഎ ചുമത്തി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഏപ്രില്‍ 16നാണ് യുഎപിഎ ചുമത്തിയത്. നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം സെക്ഷൻ 16 ആണ് ചുമത്തിയത്. അവധി ദിവസമായതിനാൽ കോഴിക്കോട് മജിസ്ട്രേറ്റ് ഒന്നിന്‍റെ വീട്ടിൽ എത്തിയാണ് പ്രത്യേക സംഘം റിപ്പോർട്ട് നൽകിയത്.

തീവയ്പ്പിന് പിന്നിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നാണ് യുഎപിഎ ചുമത്തിയത്. ഇതോടെയാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. പ്രതിയെ ആന്ധ്രാപ്രദേശിലെ തീവ്രവാദ വിരുദ്ധ സേനയും ചോദ്യം ചെയ്‌തിരുന്നു. ഏപ്രില്‍ രണ്ടിന് രാത്രിയാണ് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ ഷാരൂഖ് സെയ്‌ഫി തീയിട്ടത്. സഹയാത്രികര്‍ക്ക് മേല്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.