ETV Bharat / bharat

സിരോഹിയില്‍ ആശുപത്രി വാര്‍ഡില്‍ കയറി നവജാത ശിശുവിനെ കടിച്ചുവലിച്ച് തെരുവുനായ്‌ക്കള്‍ ; ദാരുണാന്ത്യം - ജയ്‌പൂര്‍ വാര്‍ത്തകള്‍

സിരോഹി ജില്ല ആശുപത്രി വാര്‍ഡില്‍ നവജാത ശിശു തെരുവ് നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ നായകള്‍ കടിച്ച് വലിക്കുകയായിരുന്നു

പാലിയിലെ ജവായ്‌ബന്ദ്  Newborn baby killed in stray dogs attack  stray dogs attack in hospital ward in Rajastan  Rajastan news updates  latest news in Rajastan  stray dogs attack  stray dogs attack in hospital  ആശുപത്രിയില്‍ തെരുവ് നായ ആക്രമണം  നവജാത ശിശു മരിച്ചു  ആശുപത്രി വാര്‍ഡില്‍ തെരുവ് നായ ആക്രമണം  സിരോഹി ജില്ല ആശുപത്രി  നവജാത ശിശു തെരുവ് നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു  ജയ്‌പൂര്‍ വാര്‍ത്തകള്‍  ജയ്‌പൂര്‍ പുതിയ വാര്‍ത്തകള്‍
തെരുവ് നായ ആക്രമണത്തില്‍ നവജാത ശിശു മരിച്ചു
author img

By

Published : Feb 28, 2023, 9:50 PM IST

ജയ്‌പൂര്‍ : രാജസ്ഥാനിലെ സിരോഹി ജില്ല ആശുപത്രിയിലുണ്ടായ തെരുവ് നായ ആക്രമണത്തില്‍ നവജാത ശിശു കൊല്ലപ്പെട്ടു. പാലിയിലെ ജവായ്‌ബന്ദ് സ്വദേശിയായ മഹേന്ദ്ര കുമാര്‍ രേഖ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രിയായിരുന്നു നടുക്കുന്ന സംഭവം.

ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഹേന്ദ്ര കുമാറിന് കൂട്ട് നില്‍ക്കാനെത്തിയപ്പോഴാണ് സംഭവം. ഭാര്യ രേഖയും കൈക്കുഞ്ഞ് ഉള്‍പ്പടെ മൂന്ന് കുട്ടികളും രാത്രി ഉറങ്ങുകയായിരുന്നു. അതിനിടെ ആശുപത്രി വാര്‍ഡിലെത്തിയാണ് നായകള്‍ കുഞ്ഞിനെ ആക്രമിച്ചത്. കരച്ചില്‍ കേട്ട് ആശുപത്രിയിലുണ്ടായിരുന്നവര്‍ ഉണര്‍ന്ന് നായകളെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.

നായകള്‍ കുഞ്ഞിനെ വലിച്ചുകൊണ്ടുപോയി. ആക്രമണത്തില്‍ കൈകാലുകളിലും മുഖത്തും പരിക്കേറ്റ കുഞ്ഞ് മരിച്ചു. വാര്‍ഡില്‍ നിന്ന് ഏതാനും മീറ്റര്‍ ദൂരത്തേക്ക് നായകള്‍ കുഞ്ഞിനെ കടിച്ചുവലിച്ച് എത്തിച്ചിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്‌വാലി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും രാത്രി സമയങ്ങളില്‍ ആശുപത്രിക്കകത്ത് നായകളെത്തുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.