ന്യൂഡൽഹി/പട്‌ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി കേസ്. യുപി സർക്കാരിന്‍റെ കാലത്ത് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമന ക്രമക്കേട് നടത്തിയെന്ന് കാണിച്ചാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) യാദവിനെതിരെ വെള്ളിയാഴ്‌ച (മെയ് 20) കേസ് രജിസ്റ്റർ ചെയ്‌തത്. ആർജെഡി നേതാവ് കൂടിയായ യാദവിന്‍റെയും മകളുടെയും വസതികളിലും ഓഫിസുകളിലുമുൾപ്പെടെ 15 സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.
ലാലു പ്രസാദിന്‍റെ മകളും മറ്റു കുടുംബാംഗങ്ങളും കേസിൽ പ്രതികളാണ്. റെയിൽവേ മന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് യാദവും കുടുംബാംഗങ്ങളിലെ ചിലരും ഭൂമി കൈക്കൂലിയായി സ്വീകരിച്ചുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസിൽ അടുത്തിടെയാണ് ലാലു പ്രസാദിന് ജാമ്യം അനുവദിച്ചത്.