ETV Bharat / bharat

Jailer audio launch| എന്തൊരു മനുഷ്യന്‍, മോഹന്‍ലാല്‍ മഹാനടനെന്ന് രജനികാന്ത്; കഥ പോലും കേള്‍ക്കാതെ സമ്മതം മൂളിയെന്ന് നെല്‍സണ്‍ - രജനികാന്തും നെല്‍സണ്‍ ദിലീപ്‌കുമാറും

ജയിലര്‍ ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിനെ പുകഴ്‌ത്തി രജനികാന്തും സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌കുമാറും. ഓഗസ്‌റ്റ് 10നാണ് ജയിലര്‍ റിലീസ് ചെയ്യുക..

Nelson Dilipkumar and Rajinikanth praises Mohanlal  Rajinikanth praises Mohanlal  Jailer audio launch  Jailer  Nelson Dilipkumar  Rajinikanth  Nelson Dilipkumar praises Mohanlal  മോഹന്‍ലാല്‍ മഹാ നടനെന്ന് രജനികാന്ത്  നെല്‍സണ്‍  മോഹന്‍ലാല്‍  മോഹന്‍ലാലിനെ പുകഴ്‌ത്തി രജനി  ജയിലര്‍ ഓഡിയോ ലോഞ്ചില്‍  ജയിലര്‍ ഓഡിയോ ലോഞ്ച്  രജനികാന്തും നെല്‍സണ്‍ ദിലീപ്‌കുമാറും  ജയിലര്‍
എന്തൊരു മനുഷ്യന്‍, മോഹന്‍ലാല്‍ മഹാ നടനെന്ന് രജനികാന്ത്; കഥ പോലും കേള്‍ക്കാതെ ജയിലറില്‍ സമ്മതം മൂളിയെന്ന് നെല്‍സണ്‍
author img

By

Published : Jul 29, 2023, 3:40 PM IST

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റേതായി (Rajinikanth) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജയിലര്‍' (Jailer). കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. പരിപാടിക്കിടെ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനെ (Mohanlal) രജനികാന്ത് പ്രശംസിച്ചു.

മോഹന്‍ലാല്‍ തന്നെ അത്‌ഭുതപ്പെടുത്തി എന്നാണ് രജനികാന്ത് പറയുന്നത്. 'എന്തൊരു മനുഷ്യന്‍, മഹാനടന്‍ ആണ് മോഹന്‍ലാല്‍. അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി.' -ഇപ്രകാരമാണ് 'ജയിലര്‍' ഓഡിയോ ലോഞ്ചില്‍ (Jailer audio launch) രജനികാന്ത് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത്.

ഓഡിയോ ലോഞ്ചില്‍ 'ജയിലര്‍' സിനിമയുടെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചിരുന്നു. രജനികാന്തിനോടുള്ള ഇഷ്‌ടം കൊണ്ട് കഥ പോലും കേള്‍ക്കാതെയാണ് സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായതെന്ന് നെല്‍സണ്‍.

'മോഹന്‍ലാല്‍ സര്‍ എന്നെ നേരിട്ട് വിളിച്ചാണ് സിനിമയില്‍ അഭിനയിക്കാമെന്ന് പറയുന്നത്. കഥയുടെ മികവ് കൊണ്ടല്ല. രജനി സാറിനോടുള്ള ഇഷ്‌ടം കൊണ്ടാണ് അദ്ദേഹം വരാമെന്ന് സമ്മതിച്ചത്. അതുകൊണ്ട് തന്നെ നമ്മള്‍ ഈ അവസരം എടുത്ത് അദ്ദേഹത്തെ ദുരുപയോഗം ചെയ്യരുതെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ടത് എന്തോ, അത് കൃത്യമായി സിനിമയില്‍ ചെയ്‌തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.' -ഇപ്രകാരമാണ് നെല്‍സണ്‍ ദിലീപ് കുമാര്‍ പറഞ്ഞത്.

Also Read: 'കാവാലാ' എത്തി ; ഐറ്റം ഡാന്‍സുമായി തമന്ന, സ്‌റ്റൈലന്‍ ചുവടുകളുമായി രജനികാന്തും

ഇതാദ്യമായാണ് നെല്‍സണ്‍ ദിലീപ്‌കുമാര്‍ രജനികാന്ത് കോംബോ ബിഗ്‌ സ്‌ക്രീനില്‍ എത്തുന്നത്. ഒരു ആക്ഷന്‍ കോമഡി ആയാണ് നെല്‍സണ്‍ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യം എടുക്കാന്‍ നെല്‍സണിന് രജനികാന്ത് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.

വിജയ് (Vijay) നായകനായി എത്തിയ 'ബീസ്‌റ്റ്' (Beast) എന്ന സിനിമയ്‌ക്ക് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം കൂടിയാണ് 'ജയിലര്‍'. രജനികാന്തിന്‍റെ 169-ാമത് ചിത്രം കൂടിയാണ് 'ജയിലര്‍'. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.

സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്‌റ്റ് ആലി ഹക്കീം ആണ് രജനികാന്തിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

തമന്നയാണ് ചിത്രത്തിലെ നായിക. കൂടാതെ രമ്യ കൃഷ്‌ണന്‍, ജാക്കി ഷ്‌റോഫ്, യോഗി ബാബു, ശിവരാജ് കുമാര്‍, വിനായകന്‍, മിര്‍ണ മേനോന്‍, നാഗ ബാബു, സുനില്‍, ജാഫര്‍ സാദിഖ്, ബില്ലി മുരളി, റിത്വിക്, കിഷോര്‍, മിഥുന്‍, കരാട്ടെ കാര്‍ത്തി, മാരിമുത്ത്, സുനില്‍വാസന്ത് രവി, ശരവണന്‍, സുഗന്തന്‍, അര്‍ഷാദ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.

സ്‌റ്റണ്ട് ശിവയാണ് ആക്ഷന്‍ ഡയറക്‌ടര്‍. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണും നിര്‍വഹിച്ചിരിക്കുന്നു. ഓഗസ്‌റ്റ് 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് സിനിമയുടെ നിര്‍മാണം. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് 'ജയിലറു'ടെ കേരളത്തിലെ വിതരണാവകാശം.

Also Read: ടൈഗര്‍ എത്തി ; 'ജയിലറി'ലെ ഹുക്കും ലിറിക്കല്‍ വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.