ETV Bharat / bharat

നീറ്റ് പിജി മുന്നാക്ക സംവരണം: കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും - sc to hear plea on ews resrevation

മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു

നീറ്റ് പിജി മുന്നാക്ക സംവരണം  നീറ്റ് പിജി സംവരണം സുപ്രീംകോടതി  മുന്നാക്ക സംവരണം കേസ്  neet pg ews reservation  sc to hear plea on ews resrevation  neet pg counselling latest
നീറ്റ് പിജി മുന്നാക്ക സംവരണം: കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും
author img

By

Published : Jan 4, 2022, 4:48 PM IST

ന്യൂഡല്‍ഹി: നീറ്റ് പിജി പ്രവേശനത്തിലെ മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ബുധനാഴ്‌ച പരിഗണിക്കും. ജനുവരി ആറിന് കേസ് പരിഗണിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പരമോന്നത കോടതിയോട് ആവശ്യപ്പെട്ടു. മൂന്നംഗ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും സാധ്യമായില്ലെങ്കില്‍ വിഷയം ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി. റെസിഡന്‍റ് ഡോക്‌ടര്‍മാര്‍ സമരത്തിലാണെന്നും അവരുടെ ആശങ്കകള്‍ സത്യസന്ധമാണെന്നും തുഷാര്‍ മേത്ത അറിയിച്ചു.

നീറ്റ് പിജി സംവരണവുമായി ബന്ധപ്പെട്ട കേസുകള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം വൈകുന്നതിനെതിരെ റെഡിഡന്‍റ് ഡോക്‌ടര്‍മാരുടെ പ്രതിഷേധം ചൂണ്ടികാട്ടി കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യം ഉന്നയിച്ചു.

തുടര്‍ന്ന് ചീഫ് ജസ്റ്റിസുമായി ഇക്കാര്യം സംസാരിക്കാമെന്ന് ഡിവൈ ചന്ദ്രചൂഢ് അറിയിച്ചു. എന്നാല്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചില്ല. നീറ്റ് പിജി കോഴ്‌സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് മുന്നാക്ക സംവരണത്തിനായി 8 ലക്ഷം രൂപ വാർഷിക വരുമാന പരിധി തുടരുമെന്ന് ഡിസംബർ 31ന് കേന്ദ്രം സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു.

മാനദണ്ഡങ്ങൾ പുനരവലോകനം ചെയ്യുന്നതിന് സർക്കാർ രൂപീകരിച്ച വിദഗ്‌ധ സമിതി പ്രവേശനങ്ങൾക്ക് നിലവിലുള്ള മാനദണ്ഡങ്ങൾ തുടരാമെന്ന് നിർദേശിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, കമ്മിറ്റി നിർദേശിച്ച പുതുക്കിയ മാനദണ്ഡം അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Also read: എന്താണ് 'ബുള്ളി ബായ്‌', 'സുള്ളി ഡീല്‍സ്‌'?; വിദ്വേഷ പ്രചാരണത്തെ കുറിച്ച് കൂടതലറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.