ചെന്നൈ : സംസ്ഥാന ഗവർണർ തിരിച്ചയച്ച നീറ്റ് ഒഴിവാക്കൽ ബിൽ തമിഴ്‌നാട് നിയമസഭ ചൊവ്വാഴ്ച വീണ്ടും പാസാക്കി. ഗ്രാമീണ വിദ്യാർഥികൾക്ക് എതിരാണ് എന്ന് പറഞ്ഞായിരുന്നു ആദ്യം ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചത്. ബില്‍ രണ്ടാമതും എത്തിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി സഭ ബഹിഷ്കരിച്ചു.
മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ബിൽ പാസാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തിനിടയിൽ പ്രമേയം അംഗീകരിച്ചു. സ്പീക്കർ എം അപ്പാവുവാണ് ഐകകണ്‌ഠ്യേന പ്രമേയം അംഗീകരിച്ചതായി പ്രഖ്യാപിച്ചത്. അതേസമയം ബിജെപി നേതാവ് നൈനാർ നാഗേന്ദ്രന്റെ നേതൃത്വത്തിൽ അംഗങ്ങള്‍ വാക്കൗട്ട് നടത്തി.
ദേശീയ പ്രവേശന പരീക്ഷയുടെ ഉത്ഭവം 2010ലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൽ നിന്നാണെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ബഹളത്തിന് ഇടയാക്കി. പാർട്ടി സഹപ്രവർത്തകൻ വസ്തുത പറയുക മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് കെ പളനിസ്വാമി പറഞ്ഞു.
Also Read: കർണാടകയില്‍ ഹിജാബ് ധരിച്ച വിദ്യാർഥിനിക്ക് നേരെ ആക്രോശിച്ച് കാവി ഷാള്‍ ധാരികള്‍
ബിൽ തിരിച്ചയച്ച ഗവർണർ രവിയുടെ നിലപാടിനെ എതിര്‍ത്ത മുഖ്യമന്ത്രി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും അറിയിച്ചു. ഊഹങ്ങളിലെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു ബില്‍ കൊണ്ടുവന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു ലക്ഷത്തിലധികം ആളുകൾ നൽകിയ അഭിപ്രായ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യോഗ്യത പരീക്ഷയ്‌ക്കെതിരായ തന്റെ സര്‍ക്കാറിന്‍റെ നിലപാട് ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് ഒരു ആരോഗ്യ പഠന സംവിധാനമല്ലെന്നും മറിച്ച് ആരോഗ്യ പഠന സംവിധാനത്തെ കുറിച്ച് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനുള്ള മാര്‍ഗം മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ പ്രവേശത്തിന് നീറ്റ് പരീക്ഷ ഒഴിവാക്കി പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.