ന്യൂഡല്‍ഹി: എന്‍സിപി നേതാവും രാജ്യസഭ എംപിയുമായ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തത്. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനം ജൂലൈ 19 ന് തുടങ്ങാനിരിക്കെയാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്.
പുതുതായി ചുമതലയേറ്റ രാജ്യസഭ നേതാവും കേന്ദ്ര മന്ത്രിയുമായ പീയുഷ് ഗോയലും കഴിഞ്ഞ ദിവസം ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ശരദ് പവാറിനൊപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനേയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയേയും പീയുഷ് ഗോയല്‍ സന്ദര്‍ശിച്ചിരുന്നു.
Also read: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍
അതേസമയം, ജൂലൈ 18 ന് സര്‍വകക്ഷി യോഗം ചേരുമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് സര്‍വകക്ഷിയോഗം വിളിച്ചത്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്നാണ് സൂചന.