ETV Bharat / bharat

NCERT 'സ്‌കൂൾ പാഠ പുസ്‌തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്': എൻസിഇആർടി നിർദ്ദേശം - replacing India with Bharat

സ്‌കൂൾ പാഠ പുസ്‌തകങ്ങളില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കാൻ എൻസിഇആർടി കമ്മിറ്റി ശുപാർശ

ncert-replacing-india-with-bharat-school-textbooks

author img

By ETV Bharat Kerala Team

Published : Oct 25, 2023, 2:28 PM IST

Updated : Oct 25, 2023, 4:22 PM IST

ന്യൂഡല്‍ഹി: എൻസിഇആർടി സ്‌കൂൾ പാഠ പുസ്‌തകങ്ങളില്‍ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കാൻ ശുപാർശ ചെയ്‌തതായി എൻസിഇആർടി കമ്മിറ്റി ചെയർമാൻ സിഐ ഐസക്. എൻസിഇആർടി ശുപാർശ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍. ശുപാർശ അംഗീകരിച്ചാല്‍ അടുത്ത വർഷം മുതല്‍ നടപ്പാക്കിയേക്കും. ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ സമിതിയാണ് ശുപാർശ നല്‍കിയത്.

സിബിഎസ്ഇ പുസ്‌തകങ്ങളില്‍ അടുത്ത വർഷം മുതല്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കണമെന്നാണ് ശുപാർശ. പ്ലസ്‌ടു വരെയുള്ള പാഠ പുസ്‌തകങ്ങളിലാണ് മാറ്റത്തിന് നിർദ്ദേശം.

മാറ്റം ചരിത്രത്തിലും: ചരിത്ര പഠനത്തിലും മാറ്റം വരുത്താൻ ശുപാർശ ചെയ്‌തിട്ടുണ്ട്. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന രീതി മാറും. പകരം ക്ലാസിക്കല്‍ ചരിത്രം എന്നാക്കിമാറ്റാനാണ് നിർദ്ദേശം. ഹിന്ദുരാജാക്കൻമാരുടെ യുദ്ധവിജയങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയാകും ക്ലാസിക്കല്‍ ചരിത്രം പഠനത്തിന്‍റെ ഭാഗമാക്കുക. വിവിധ വിഷയങ്ങളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ശുപാർശ നല്‍കുന്നതിനായി എൻസിഇആർടി 2021ല്‍ രൂപീകരിച്ച ഉന്നത തല സമിതിയാണ് ശുപാർശ നല്‍കിയിട്ടുള്ളത്.

Last Updated : Oct 25, 2023, 4:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.