മുംബൈ: മുംബൈയിൽ 65 ഗ്രാം മെഫെഡ്രോൺ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. എംഡി നസീം ഖാൻ, സന്ദീപ് ഗണപത് ചവാൻ എന്നിവരാണ് പിടിയിലായത്. സന്ദീപ് ഗണപത് ചവാൻ ഫയർ സേഫ്റ്റി ഓഫീസറാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയുടെ (എൻസിബി) നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ സൗത്ത് മുംബൈയിലെ സർ ജെജെ ആശുപത്രിയുടെ സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മുംബൈ, പരേൽ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഏറെ നാളായി ഇവർ മയക്ക് മരുന്ന് വിൽപ്പന നടത്തി വരുന്നതായി പൊലീസ് പറഞ്ഞു. എം-ക്യാറ്റ്, മിയാവ് മിയാവ്, വൈറ്റ് മാജിക് എന്നീ പേരുകളിലും മെഫെഡ്രോൺ അറിയപ്പെടുന്നു.
മുംബൈയിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ - Mephedrone
എം-ക്യാറ്റ്, മിയാവ് മിയാവ്, വൈറ്റ് മാജിക് എന്നീ പേരുകളിലും മെഫെഡ്രോൺ അറിയപ്പെടുന്നു