ETV Bharat / bharat

Nayanthara Enjoys Pool Date With Hubby : വിഘ്നേഷിനൊപ്പം പൂൾ ഡേറ്റ് ആസ്വദിച്ച് നയൻതാര - Nayanthara and Vignesh posted a cute photo

Nayanthara enjoys vacation with Vignesh Shivan ഷാരൂഖ് ഖാന്‍റെ ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നയന്‍താര, ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്

Nayanthara Enjoys Pool Date With Hubby  Nayanthara  വിഘ്നേഷിനൊപ്പം പൂൾ ഡേറ്റ് ആസ്വദിച്ച് നയൻതാര  Jawan success  Nayanthara enjoys vacation with Vignesh Shivan  നയന്‍താര  ജവാന്‍  Nayanthara and Vignesh Shivan  Nayanthara and Vignesh posted a cute photo  നയന്‍താരയും വിഘ്‌നേശ് ശിവനും
Nayanthara Enjoys Pool Date With Hubby
author img

By ETV Bharat Kerala Team

Published : Sep 18, 2023, 2:24 PM IST

Updated : Sep 18, 2023, 5:27 PM IST

തെന്നിന്ത്യയിലെ മാതൃകാ താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും (Nayanthara and Vignesh Shivan). തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നതില്‍ നയൻതാരയും വിഘ്നേഷ് ശിവനും പരാജയപ്പെടാറില്ല. ഇപ്പോഴിതാ തങ്ങളുടെ വാരാന്ത്യം ഒന്നിച്ചാസ്വദിക്കുകയാണ് താര ദമ്പതികള്‍ (Nayanthara Enjoys Pool Date With Hubby).

ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങള്‍ നയന്‍താരയും വിഘ്‌നേഷും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. ഇരുവരും പൂള്‍ ഡേറ്റ് ആസ്വദിക്കുന്ന ചിത്രമാണ് താരദമ്പതികള്‍ പങ്കുവച്ചിരിക്കുന്നത്. 'പരമാനന്ദം' എന്ന അടിക്കുറിപ്പോടുകൂടിയാണ് ഇരുവരും ചിത്രം പോസ്‌റ്റ് ചെയ്‌തത് (Nayanthara and Vignesh posted a cute photo).

Also Read: Nayanthara Makes Her Instagram Debut ഇന്‍സ്‌റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് നയൻതാര; മക്കള്‍ക്കൊപ്പമുള്ള റീലോടെ തുടക്കം

ഇരുവരും കേരളത്തിലാണ് അവധി ആഘോഷിക്കുന്നത് എന്നാണ് പങ്കുവച്ച ചിത്രത്തില്‍ നിന്നും മനസ്സിലാവുക. കേരളത്തിലെ കായലുകളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കുന്നതിനിടയിൽ വിഘ്‌നേഷിനെ നോക്കി പുഞ്ചിരിക്കുന്ന നയന്‍താരയെയാണ് ചിത്രത്തില്‍ കാണാനാവുക. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.

ഈ പോസ്‌റ്റിന് മുമ്പായി വിഘ്‌നേഷിനും ഇരട്ട കുട്ടികളായ ഉയിരിനും ഉലഗത്തിനും ഒപ്പമുള്ള ഒരു കാര്‍ട്ടൂണ്‍ ചിത്രവും നയന്‍താര ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വിഘ്‌നേഷും ഈ പോസ്‌റ്റ് ഷെയര്‍ ചെയ്‌തിട്ടുണ്ട്. ബോസി ലുക്കിലുള്ള കുടുംബ കാര്‍ട്ടൂണ്‍ ചിത്രം പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു.

Nayanthara made Instagram debut : ഓഗസ്‌റ്റ് 31നാണ് നയന്‍താര ഇൻസ്‌റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ചത്. 10 മണിക്കൂറുകള്‍ക്കകം തന്നെ നയന്‍താരയ്‌ക്ക് ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചിരുന്നു (Nayanthara Gains 1 Million Followers On Instagram). നിലവില്‍ 5.5 ദശലക്ഷം പേരാണ് നയന്‍താരയെ ഫോളോ ചെയ്യുന്നത്.

Also Read: Nayanthara Gains 1 Million Followers On Instagram : പത്ത് മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷം ഫോളോവേഴ്‌സ് ; എല്ലാം പെട്ടെന്നെന്ന് വിഘ്‌നേഷ്

അക്കൗണ്ട് ആരംഭിച്ചതിന് പിന്നാലെ തന്‍റെ മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമുള്ള ചിത്രങ്ങള്‍ നയന്‍താര നിരന്തരം ഇന്‍സ്‌റ്റയില്‍ പങ്കുവയ്‌ക്കാറുണ്ട്. തന്‍റെ ഇരട്ട മക്കളായ ഉയിർ, ഉലഗ് എന്നിവര്‍ക്കൊപ്പമുള്ള ഒരു റീല്‍ വീഡിയോ ആയിരുന്നു നയന്‍താരയുടെ ആദ്യ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ്.

ബോസി ലുക്കിലാണ് നയന്‍താരയെയും കുഞ്ഞുങ്ങളെയും വീഡിയോയില്‍ കാണാനായത്. ഇതാദ്യമായാണ് നയന്‍താര തന്‍റെ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തുന്നത്. 'ഞാൻ എത്തിയെന്ന് അവരോട് പറയൂ' എന്ന് കുറിച്ച് കൊണ്ടാണ് നയന്‍താര തന്‍റെ മക്കള്‍ക്കൊപ്പമുള്ള റീല്‍ വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്.

അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്‌ത ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ (Bollywood King Khan Shah Rukh Khan) നായകനായ 'ജവാന്‍' (Jawan) ആണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു 'ജവാന്‍' (Nayanthara Bopllywood debut). സെപ്‌റ്റംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രദര്‍ശന ദിനം മുതല്‍ ബോക്‌സ്‌ ഓഫിസില്‍ റെക്കോഡുകള്‍ സൃഷ്‌ടിക്കുകയാണ്.

Also Read: Nayanthara Beats SRK : കിംഗ് ഖാനെ വെട്ടി നയന്‍താര മുന്നില്‍ ; തങ്കമേ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് വിഘ്‌നേഷ്

Last Updated : Sep 18, 2023, 5:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.