കച്ച്: അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ശ്വേത മരുഭൂമി എന്നറിയപ്പെടുന്ന ഗുജറാത്തിലെ കച്ച് മരുഭൂമി സന്ദര്‍ശിക്കും. ചൊവ്വ ഗ്രഹത്തില്‍ കണ്ടെത്തിയതിന് സമാനമായ ഉപ്പുതരികള്‍ കച്ച് മരുഭൂമിയില്‍ കണ്ടെത്തിയിരുന്നു. അടുത്തമാസമാണ് നാസ സംഘം കച്ച് മരുഭൂമി സന്ദര്‍ശിക്കുക.
ചൊവ്വയില്‍ നിന്നുള്ള ഉപ്പു തരിയുടേയും കച്ചില്‍ നിന്നുള്ള ഉപ്പുതരിയുടേയും രാസ പരിശോധന നടത്തി ഇവ തമ്മിലുള്ള സാമ്യത്തില്‍ കൂടുതല്‍ പഠനം നടത്തുകയാണ് നാസ സംഘത്തിന്‍റെ ലക്ഷ്യം. നാസ സംഘത്തിന്‍റെ ഗവേഷണത്തില്‍ അമിറ്റി സര്‍വകലാശാലയിലേയും കച്ച് സര്‍വകലാശാലയിലേയും ഗവേഷകരും പങ്കാളികളാകും.
2013, 2014, 2015, 2019 എന്നീ വര്‍ഷങ്ങളിലും ഗവേഷണത്തിനായി നാസ സംഘം കച്ച് മരുഭൂമി സന്ദര്‍ശിച്ചിരുന്നു. ചൊവ്വയുടെ ഉപരിതലത്തെകുറിച്ച് വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുകയാണ് നാസ. ഉപ്പു നദി എന്ന് വിളിക്കപ്പെടുന്ന ലൂനയിലെ ഒരു ഗര്‍ത്തത്തില്‍ കണ്ടെത്തിയ ഉപ്പുതരികളും ചൊവ്വയില്‍ കണ്ടെത്തിയ ഉപ്പുതരികളോട് സാമ്യമുണ്ട്. നാസ അയച്ച റോവറാണ് ചൊവ്വയില്‍ നിന്ന് ഉപ്പുതരികള്‍ ശേഖരിച്ച് ഭൂമിയില്‍ എത്തിച്ചത്.
കച്ച് മരുഭൂമി 24,000 ചതുരശ്ര കിലോമീറ്ററിലാണ് പരന്നുകിടക്കുന്നത്. പല തരത്തിലുള്ള നദികളുടെ തടമാണ് കച്ച് മരുഭൂമി. ഈ മരുഭൂമിയിലൂടെ ഒഴുകുന്ന നദികള്‍ ഭൂമി ശാസ്ത്രപരമായ കാരണങ്ങളാല്‍ ഇവിടെതന്നെ വറ്റിപോകുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് വിശാലമായ പ്രദേശത്ത് ഉപ്പ് തരികള്‍ ഇവിടെ രൂപപ്പെടുന്നത്.
കച്ചിലെ ഉപ്പുതരികളിലും ചൊവ്വയില്‍നിന്ന് ശേഖരിച്ച ഉപ്പുതരികളിലും ഡിഎന്‍എ പരിശോധനയും നടത്തും. ഏത് തരത്തിലുള്ള ബാക്ടീരിയാണ് കച്ചിലെ ഉപ്പുതരികളില്‍ അടങ്ങിയിരിക്കുന്നതെന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും.
കച്ച് യൂണിവേഴ്‌സിറ്റിയും, അമിറ്റി യൂണിവേഴ്‌സിറ്റിയും സംയുക്തമായി പ്ലാനറ്ററി ജിയോളജിയില്‍ 6 മുതൽ 12 മാസം വരെയുള്ള കോഴ്‌സ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. കച്ചിലെ പല സ്ഥലങ്ങളുടെ പഠനവും ഈ കോഴ്സിന്‍റെ ഭാഗമാണ്. കച്ചിലെ 'മാതാ നോ മദ്', ലൂണ ക്രേറ്റർ തടാകം, ധോലവീര, കച്ചിലെ വലിയ മരുഭൂമി എന്നിവിടങ്ങളിലാണ് പഠനം.
ALSO READ: എച്ച്ഐവി രോഗികളില്‍ കൊവിഡ് വൈറസിന് പെട്ടെന്ന് വകഭേദം സംഭവിക്കുന്നു എന്ന് പഠനം