ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് 500 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. 300 കിലോയിലധികം വരുന്ന മയക്കുമരുന്ന് വിഒസി തുറമുഖത്തെ കണ്ടെയ്‌നർ ഷിപ്പിൽ നിന്നാണ് കണ്ടെത്തിയത്. പിടിച്ചെടുത്തത് കൊക്കെയ്‌നാണെന്ന് സംശമുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അമേരിക്കയിലെ പനാമയിൽ നിന്ന് പുറപ്പെട്ട കപ്പൽ ആന്‍റ്‌വെർപ്പ്, കൊളംബോ എന്നീ തീരങ്ങളിലൂടെയാണ് തൂത്തുക്കുടിയിലെത്തിയത്. ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റവന്യു ഇന്‍റലിജൻസ് അറിയിച്ചു.