നാഗ്‌പൂർ: നാഗ്‌പൂരിലെ ഒരു ബേക്കറിയിൽ നിന്ന് ഫുഡ് ഡെലിവറി ആപ്പായ സ്വിഗിയിലൂടെ കേക്ക് ഓർഡർ ചെയ്ത യുവാവിന്‍റെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഓർഡർ ചെയ്യുന്ന സമയത്ത് കേക്കിൽ ദയവായി മുട്ട ഉണ്ടെങ്കിൽ അറിയിക്കണം എന്ന് നാഗ്‌പൂർ സ്വദേശിയായ കപിൽ എന്ന യുവാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേക്ക് കിട്ടി പെട്ടി തുറന്ന് നോക്കിയപ്പോഴാണ് യുവാവ് ഞെട്ടിയത്.
-
So I ordered a cake from a renowned bakery in Nagpur, through #Swiggy. In the order details I mentioned “Please mention if the cake contains egg”. I am speechless after receiving the order 👇🏼 pic.twitter.com/WHN0Ht20r0
— Kapil Wasnik (@kapildwasnik) May 20, 2022 " class="align-text-top noRightClick twitterSection" data="
">So I ordered a cake from a renowned bakery in Nagpur, through #Swiggy. In the order details I mentioned “Please mention if the cake contains egg”. I am speechless after receiving the order 👇🏼 pic.twitter.com/WHN0Ht20r0
— Kapil Wasnik (@kapildwasnik) May 20, 2022So I ordered a cake from a renowned bakery in Nagpur, through #Swiggy. In the order details I mentioned “Please mention if the cake contains egg”. I am speechless after receiving the order 👇🏼 pic.twitter.com/WHN0Ht20r0
— Kapil Wasnik (@kapildwasnik) May 20, 2022
ഓർഡറിന്‍റെ വിശദാംശങ്ങളിൽ മുട്ട അടങ്ങിയിട്ടുണ്ടോ എന്ന് അറിയിക്കുന്നതിന് പകരം 'മുട്ട അടങ്ങിയിട്ടുണ്ട്' എന്ന് കേക്കിന്‍റെ നടുവിൽ ക്രീം ഉപയോഗിച്ച് എഴുതിയാണ് കേക്ക് കൈമാറിയത്. യുവാവ് ഉടൻ തന്നെ കേക്കിന്‍റെ ചിത്രം സഹിതം സ്വിഗിയെ ടാഗ് ചെയ്‌ത് ട്വിറ്ററിൽ പോസ്റ്റ് ഇടുകയും ചെയ്‌തു. ഉടൻ തന്നെ സംഭവത്തിൽ ക്ഷമാപണവുമായി സ്വിഗി മറുപടി അയക്കുകയും ചെയ്‌തു.
-
Hi Kapil, sorry to know that the restaurant partner failed to understand your special instructions. Allow us to take a closer look, please share the order ID for further assistance.
— Swiggy Cares (@SwiggyCares) May 20, 2022 " class="align-text-top noRightClick twitterSection" data="
^Faizan
">Hi Kapil, sorry to know that the restaurant partner failed to understand your special instructions. Allow us to take a closer look, please share the order ID for further assistance.
— Swiggy Cares (@SwiggyCares) May 20, 2022
^FaizanHi Kapil, sorry to know that the restaurant partner failed to understand your special instructions. Allow us to take a closer look, please share the order ID for further assistance.
— Swiggy Cares (@SwiggyCares) May 20, 2022
^Faizan
'നിങ്ങളുടെ പ്രത്യേക നിർദേശങ്ങൾ ഞങ്ങളുടെ പങ്കാളിക്ക് മനസിലാക്കാൻ സാധിച്ചില്ല എന്നതിൽ ഖേദം അറിയിക്കുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി നിങ്ങളുടെ ഓർഡർ ഐഡി പങ്കിടൂ,' സ്വിഗി മറുപടി ട്വീറ്റിലൂടെ അറിയിച്ചു. അതേസമയം സംഭവം നെറ്റിസണ്‍സ് വ്യാപകമായി ഏറ്റെടുക്കുകയായിരുന്നു.
-
Me: Please put the Happy Birthday "Pin Board" on top of cake.
— Prakash Reddy (@saiprakash4688) May 20, 2022 " class="align-text-top noRightClick twitterSection" data="
Restaurant: pic.twitter.com/EeEtupOefQ
">Me: Please put the Happy Birthday "Pin Board" on top of cake.
— Prakash Reddy (@saiprakash4688) May 20, 2022
Restaurant: pic.twitter.com/EeEtupOefQMe: Please put the Happy Birthday "Pin Board" on top of cake.
— Prakash Reddy (@saiprakash4688) May 20, 2022
Restaurant: pic.twitter.com/EeEtupOefQ
വിഷയത്തിൽ ബേക്കറിയേയോ സ്വിഗിയേയോ കുറ്റം പറയാൻ കഴിയില്ലെന്നും ഉപഭോക്‌താവ് പറഞ്ഞ കാര്യങ്ങൾ അതേപടി അനുസരിക്കുകയാണ് ചെയ്‌തതെന്നും പരിഹാസരൂപേണയുള്ള ട്വീറ്റുകളും നിറഞ്ഞു. കൂടാതെ നിരവധി ഉപഭോക്താക്കൾ സമാനമായ രീതിയിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ ട്വിറ്ററിലൂടെ പങ്കിട്ടിട്ടുണ്ട്.