ഉത്തരാഖണ്ഡ്: പെട്ടന്നൊരു തീപിടിത്തം, പിന്നാലെ തുടര്‍ച്ചയായ തീപിടിത്തങ്ങള്‍, ഇതോടെ പ്രദേശവാസികളുടെയെല്ലാം പ്രധാന ആകര്‍ഷണകേന്ദ്രമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ് നൈനിറ്റാലിലെ ഒരു വീട്. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 20ഓളം തീപിടിത്തങ്ങളാണ് തല്ല ഗോരഖ്‌പൂര്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഉമേഷ് പാണ്ഡെയുടെ വീട്ടില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. തീപിടിത്തം എങ്ങനെയുണ്ടായി എന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രദേശത്ത് ചന്ദ്രഗ്രഹണത്തിനും, ഭുമികുലുക്കത്തിനും ശേഷം നവംബര്‍ എട്ടിനാണ് ആദ്യത്തെ തീപിടിത്തം ഉണ്ടായതെന്നാണ് വീട്ടുകാരുടെ അവകാശവാദം. അന്നേ ദിവസം രാത്രി എഴുമണിയോടെ വീട്ടിലെ മൂന്ന് സ്വിച്ച് ബോര്‍ഡുകള്‍ കത്തിനശിച്ചു. പിന്നാലെ വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു.
എന്നാല്‍ അടുത്തദിവസവും സംഭവം ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. സ്വിച്ചുബോര്‍ഡുകള്‍ക്ക് പുറമെ വയറുകളിലേക്കും തീ പടരാന്‍ തുടങ്ങി. പിന്നാലെ കിടക്ക, വസ്‌ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്‌ക്കും തീപിടിച്ചു എന്ന് വീട്ടുടമ വ്യക്തമാക്കി.
ദുരൂഹസാഹചര്യത്തിലുണ്ടായ തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ വൈദ്യുതിവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിന് പുറെ ജില്ല ഭരണകൂടവും തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.