ETV Bharat / bharat

'ഞങ്ങള്‍ക്കുള്ള നീതിയാണ് ഈ തീരുമാനം'; ഹിജാബ് നിരോധനം പിന്‍വലിക്കുന്നതില്‍ സര്‍ക്കാരിനോട് നന്ദി പറഞ്ഞ് മുസ്‌കാന്‍ ഖാന്‍ - ഹിജാബ് നിയന്ത്രണം പിന്‍വലിക്കാന്‍ കര്‍ണാടക

Karnataka Hijab Ban Withdrawal: കര്‍ണാടകയില്‍ ഹിജാബ് നിയന്ത്രണം പിന്‍വലിക്കുമെന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപനം സ്വാഗതം ചെയ്‌ത് മുസ്‌കാന്‍ ഖാന്‍

Karnataka Hijab Ban  Hijab Ban Withdrawal  Karnataka Hijab Ban Withdrawal  Muskan Khan Response On Hijab Ban Withdrawal  Muskan Khan On Hijab Ban Withdrawal  കര്‍ണാടക ഹിജാബ് നിയന്ത്രണം  ഹിജാബ് നിരോധനം സിദ്ധരാമയ്യ  മുസ്‌കാന്‍ ഖാന്‍ ഹിജാബ് വിവാദം  ഹിജാബ് നിയന്ത്രണം പിന്‍വലിക്കാന്‍ കര്‍ണാടക  സിദ്ധരാമയ്യ ഹിജാബ് നിയന്ത്രണം
Karnataka Hijab Ban Withdrawal
author img

By ETV Bharat Kerala Team

Published : Dec 24, 2023, 1:17 PM IST

ബെംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പടെ ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനം സ്വാഗതം ചെയ്‌ത് മുസ്‌കാന്‍ ഖാന്‍ (Muskan Khan Response On Karnataka Hijab Ban Withdrawal). വിശ്വാസപരമായ അവകാശമാണ് തങ്ങള്‍ക്ക് തിരിച്ചുകിട്ടിയത്. വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ഥിനികള്‍ക്ക് ലഭിച്ച നീതിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ നീക്കമെന്നും മുസ്‌കാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

കര്‍ണാടകയില്‍ ബിജെപി ഭരണകാലത്ത് ഹിജാബ് വിവാദം ആളിക്കത്തുന്നതിനിടെ ശിരോവസ്ത്രം അണിഞ്ഞ് അസൈന്‍മെന്‍റ് സമര്‍പ്പിക്കുന്നതിനായി മുസ്‌കാന്‍ ഖാന്‍ മാണ്ഡ്യ പിഇഎസ് കോളജില്‍ എത്തിയിരുന്നു. ഹിജാബ് ധരിച്ചെത്തിയ മുസ്‌കാനെ ജയ്‌ ശ്രീറാം മുദ്രാവാക്യം വിളിച്ചുകൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

'കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിൻവലിക്കും എന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ ഞാൻ സ്വാഗതം ചെയ്യുകയാണ്. ഞങ്ങളുടെ അവകാശങ്ങൾ ഞങ്ങള്‍ക്ക് തിരികെ നല്‍കിയതിന് മുഖ്യമന്ത്രിയോട് ഞാന്‍ എന്‍റെ നന്ദി പറയുന്നു. ഹിജാബ് ഞങ്ങളുടെ സംസ്കാരമാണ്.

ആ സംസ്‌കാരത്തെയാണ് മുഖ്യമന്ത്രി പിന്തുണച്ചിരിക്കുന്നത്. ഞങ്ങളുടെ അവകാശം തിരിച്ചുവരുമെന്ന വിശ്വാസം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

കോളജില്‍ സഹോദരങ്ങളെ പോലെയായിരുന്നു ഞങ്ങള്‍ പോയിരുന്നത്. ഇനി ഞാന്‍ വീണ്ടും അവിടേക്ക് തന്നെ പോകും. അവിടെ തന്നെ പഠനം തുടരും. ഹിജാബ് വിവാദം കാരണം നിരവധി വിദ്യാര്‍ഥിനികള്‍ക്കാണ് പഠനം മുടങ്ങിയത്. കഴിഞ്ഞ ഒരുവര്‍ഷമായി ഞാനും കോളജില്‍ പോയിട്ടില്ല. ഇനി എല്ലാവര്‍ക്കും തിരികെ കോളജിലേക്ക് മടങ്ങാം'- മുസ്‌കാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു (Muskan Khan On Hijab Ban Withdrawal).

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും നന്ദി പറയുന്നതായി മുസ്‌കാന്‍ ഖാന്‍റെ പിതാവ് മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി വിദ്യാര്‍ഥികള്‍ക്ക് പഠനം ലഭിക്കാന്‍ ഏറെ പ്രയാസമായിരുന്നു.

Read More : കർണാടകയിലെ ഹിജാബ് നിരോധനം നീങ്ങും; ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

വേറൊരു കോളജില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ അവര്‍ക്ക് എല്ലാം ആദ്യം മുതലേ ഒന്നുകൂടി പഠിക്കേണ്ടി വരുമായിരുന്നു. എന്നാല്‍, ഇനി അവര്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസം തുടരാമെന്നും മുഹമ്മദ് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് മുന്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം പിന്‍വലിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഇന്നലെയാണ് (ഡിസംബര്‍ 23) കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ഭക്ഷണവും വസ്ത്രവുമെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശമാണെന്നും അതില്‍ എന്തിനാണ് തടസം നില്‍ക്കുന്നത് എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.