ETV Bharat / bharat

ഡല്‍ഹി മുണ്ട്ക തീപിടിത്തം : 27 മൃതദേഹങ്ങള്‍ കണ്ടെടുത്തു ; രക്ഷാപ്രവര്‍ത്തനം തുടരുന്നു - മുണ്ട്ക തീപിടുത്തം രക്ഷാപ്രവര്‍ത്തനം

ഉറ്റ ബന്ധുക്കളെ കാണാനില്ലെന്ന പരാതിയുമായി നിരവധി പേര്‍ സംഭവ സ്ഥലത്ത്

Mundka building fire  Mundka building fire latest toll  Mundka building fire investigation  മുണ്ട്ക കെട്ടിട തീപിടുത്തം  ഡല്‍ഹി തീപിടുത്തം  മുണ്ട്ക തീപിടുത്തം രക്ഷാപ്രവര്‍ത്തനം  മുണ്ട്ക തീപിടുത്തം മരണം
ഡല്‍ഹി മുണ്ട്ക തീപിടുത്തം: 27 മൃതദേഹങ്ങള്‍ കണ്ടെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
author img

By

Published : May 14, 2022, 7:17 AM IST

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനടുത്തുള്ള നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ 27 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 40 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

അപകടസ്ഥലത്ത് നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. കെട്ടിടത്തിന് ഒരു സ്റ്റെയര്‍കേസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ പലര്‍ക്കും കെട്ടിടത്തിന് പുറത്തുകടക്കാന്‍ സാധിച്ചില്ലെന്ന് ഡല്‍ഹി അഗ്‌നിരക്ഷ സേന ഡിവിഷണല്‍ ഓഫിസര്‍ സദ്‌പാല്‍ ഭരദ്വാജ് പറഞ്ഞു. കെട്ടിടത്തിന് ഫയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ എന്‍ഒസി(നൊ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. കെട്ടിട ഉടമകളെ കസ്റ്റഡിയില്‍ എടുത്തെന്ന് ഡല്‍ഹി പൊലീസ് ഡിസിപി സമീര്‍ ശര്‍മ അറിയിച്ചു. അഗ്‌നിരക്ഷാസേനയോടൊപ്പം ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബന്ധുക്കളെ കാണാനില്ലെന്ന പരാതിയുമായി നിരവധി പേര്‍ സംഭവസ്ഥലത്ത് എത്തുന്നുണ്ട്. വെള്ളിയാഴ്‌ച വൈകിട്ടാണ് ഡല്‍ഹിയിലെ തിരക്കേറയി മുണ്ട്ക മെട്രോസ്റ്റേഷനടുത്തുള്ള പല വാണിജ്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന നാല് നില കെട്ടിടത്തിന് തീപിടിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.