ETV Bharat / bharat

മുംബൈയിലെ കൊവിഡ് ആശുപത്രിയിലെ തീപിടിത്തം; പൊലീസ് കേസെടുത്തു - പൊലീസ് കേസെടുത്തു

കൊവിഡ് 19 ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന മുംബൈയിലെ ബന്‍ദുപിലുള്ള ഡ്രീംസ് മാളിലാണ് തീപിടിത്തം ഉണ്ടായത്

Mumbai Police registers FIR in Bhandup fire incident  Mumbai Police  FIR  Bhandup fire incident  Police  മുംബൈ കൊവിഡ് ആശുപത്രിയിലെ തീപിടുത്തം; സംഭവത്തില്‍ പൊലീസ് കേസെടുത്തു  മുംബൈ കൊവിഡ് ആശുപത്രിയിലെ തീപിടുത്തം  മുംബൈ കൊവിഡ് ആശുപത്രിയിലെ തീപിടിത്തം; സംഭവത്തില്‍ പൊലീസ് കേസെടുത്തു  സംഭവത്തില്‍ പൊലീസ് കേസെടുത്തു  പൊലീസ് കേസെടുത്തു  കൊവിഡ് ആശുപത്രി
മുംബൈ കൊവിഡ് ആശുപത്രിയിലെ തീപിടിത്തം; സംഭവത്തില്‍ പൊലീസ് കേസെടുത്തു
author img

By

Published : Mar 27, 2021, 11:05 AM IST

മുംബൈ: ഭണ്ഡൂപ് വെസ്റ്റിലെ സൺ‌റൈസ് ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തില്‍ 11 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ മുംബൈ പൊലീസ് എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ മാനേജ്മെന്‍റ് ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണര്‍ പ്രഭാത് രഹേങ്ഡെല്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശ്രീഹൺമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണര്‍ക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു.

ചീഫ് ഫയർ ഓഫീസറുമായി കൂടിയാലോചിച്ച് തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്തുന്നതിന് 15 ദിവസത്തിനകം അന്വേഷണം നടത്തണമെന്ന് ബി‌എം‌സി കമ്മീഷണർ ഇക്ബാൽ ചഹാൽ, രഹാങ്ഡേലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിന്‍റെ കുറ്റക്കാര്‍ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് കൊവിഡ് ആശുപത്രിക്ക് തീപിടിച്ച് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 70 രോഗികളെ അപകടം നടന്ന ഡ്രീംസ് ആശുപത്രിയില്‍ നിന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കൊവിഡ് 19 ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന മുംബൈയിലെ ബന്‍ദുപിലുള്ള ഡ്രീംസ് മാളിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലായിരുന്നു കോവിഡ് 19 ആശുപത്രി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.