ETV Bharat / bharat

50.68 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; സോഫ്‌റ്റ്‌വെയര്‍ കമ്പനി ജീവനക്കാരന്‍റെ പരാതിയില്‍ അന്വേഷണം - Mumbai

ചെന്നൈ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ നിക്ഷേപ കമ്പനിയാണ് തന്നെ കബളിപ്പിച്ചതെന്ന് മുംബൈ സ്വദേശിയായ സോഫ്‌റ്റ്‌വെയര്‍ കമ്പനി ജീവനക്കാരന്‍ പരാതിയില്‍ പറയുന്നു.

സോഫ്‌റ്റ്‌വെയര്‍ കമ്പനി ജീവനക്കാരന്‍റെ പരാതി  നിക്ഷേപ തട്ടിപ്പ്  Mumbai Man duped  investment fraud  investment fraud mumbai native trapped
50.68 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്
author img

By

Published : Dec 6, 2022, 8:58 PM IST

മുംബൈ: മികച്ച വരുമാനം വരുമാനം വാഗ്‌ദാനം ചെയ്‌ത് മുംബൈ സ്വദേശിയായ സോഫ്‌റ്റ്‌വെയര്‍ കമ്പനി ജീവനക്കാരനില്‍ നിന്നും 50.68 ലക്ഷം തട്ടിയതായി പരാതി. ഇന്ന് (ഡിസംബര്‍ ആറ്) 28കാരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റ് കേസ് രജിസ്റ്റർ ചെയ്‌തു. 2020 നവംബറിൽ നിക്ഷേപവുമായി ബന്ധപ്പെട്ട് വെബ്‌സൈറ്റില്‍ പരസ്യം കണ്ടതോടെയാണ് പരാതിക്കാരന്‍ ബന്ധപ്പെടുകയും പണം നിക്ഷേപിക്കുകയും ചെയ്‌തത്.

ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ പ്രൊഡക്‌ട് മാനേജര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. കാർഷിക ഉത്‌പന്നങ്ങളുടെ ബിസിനസാണെന്നും 15 ശതമാനം ലാഭം നേടാൻ സഹായിക്കുന്ന നൈജീരിയയിലെ ഒരു സ്ഥാപനവുമായി സഹകരിച്ചാണ് നിക്ഷേപ പദ്ധതിയെന്നും പരാതിക്കാരനെ ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. ആദ്യഘട്ടമെന്ന നിലയ്‌ക്ക് ഒരു ലക്ഷം നിക്ഷേപിച്ചു. 2021 ജനുവരിയിൽ ആദ്യമായി ഇയാള്‍ക്ക് 16,000 രൂപ, നിക്ഷേപത്തിന്‍റെ ലാഭ വിഹിതമായി ലഭിച്ചു.

ശേഷം ബാങ്കില്‍ നിന്നും 40 ലക്ഷം ലോണെടുത്ത് 2022 ജൂണിൽ 76.11 ലക്ഷം നിക്ഷേപിച്ചു. ശേഷം, 25.24 ലക്ഷം ലാഭവിഹിതമെന്ന നിലയ്‌ക്ക് ലഭിച്ചു. എന്നാല്‍, പിന്നീട് പണം ലഭിക്കാതയോടെ താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലാക്കി സോഫ്റ്റ്‌വെയര്‍ ജീവനക്കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.