മുംബൈ: നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് ടെലിവിഷൻ നടിയും മോഡലുമായ ഗെഹാന വസിഷ്‌ഠിനെയും മറ്റ് രണ്ട് പേരെയും ചോദ്യം ചെയ്യലിനായി മുംബൈ ക്രൈംബ്രാഞ്ച് പ്രോപ്പർട്ടി സെല്ലിന് മുൻപാകെ ഹാജരാകാൻ സമൻസ്. ഗെഹാന ഉൾപ്പെടെയുള്ള മൂന്ന് പേരും ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മുൻപ് ക്രൈംബ്രാഞ്ചിൽ ഹാജരാകാനാണ് നിർദ്ദേശം.
ഗെഹാന വസിഷ്‌ഠ് എന്ന വന്ദന തിവാരി ഫെബ്രുവരിയിൽ നീലച്ചിത്രവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിരുന്നു. നാല് മാസങ്ങൾക്ക് ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയ വസിഷ്ഠിനെയാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.
Also Read: നീലച്ചിത്ര നിർമാണക്കേസ്; കുന്ദ്രയുടെ ഓഫിസിൽ ഒളി അലമാര കണ്ടെത്തി ക്രൈംബ്രാഞ്ച്
അതേസമയം, കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ മുംബൈ അന്ധേരിയിലെ വിയാൻ ആൻഡ് ജെഎൽ സ്ട്രീം ഓഫിസിൽ നടത്തിയ തെരച്ചലിൽ ക്രൈംബ്രാഞ്ച് ഒളി അലമാര കണ്ടെത്തിയിരുന്നു.