മുംബൈ: അജയ് ഗോസാലിയയെ വധിക്കാൻ ശ്രമിച്ച കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജനെ 10 വർഷം തടവിന് ശിക്ഷിച്ചു. മുംബൈയിലെ എംസിഒസിഎ കോടതിയുടേതാണ് വിധി. 2013ൽ ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം. സബർബൻ മലദിലുള്ള ഒരു ഷോപ്പിങ് മാളിൽ നിന്ന് ഇറങ്ങി വന്ന അജയ് ഗോസാലിയക്കു നേരെ ഛോട്ടാ രാജൻ വെടിയുതിർക്കുകയായിരുന്നു. മഹാരാഷ്‌ട്രയിൽ ഛോട്ടാ രാജന്‍റെ പേരിൽ 70 കേസുകളാണ് ഉള്ളത്. 2015ൽ ഇന്ത്യോനേഷ്യ, ഇന്ത്യക്ക് കൈമാറിയ ഛോട്ടാ രാജൻ ഇപ്പോൾ തിഹാർ ജയിലിലാണ്.
വെടിവെപ്പ് കേസിൽ ഛോട്ടാ രാജന് 10 വർഷം തടവ് - ബിർഡർ അജയ് ഗോസാലിയ
2015ൽ ഇന്ത്യോനേഷ്യ, ഇന്ത്യക്ക് കൈമാറിയ ഛോട്ടാ രാജൻ ഇപ്പോൾ തിഹാർ ജയിലിലാണ്
വെടിവെപ്പ് കേസിൽ ഛോട്ടാ രാജന് 10 വർഷം തടവ്