ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന്‍റെ അറ്റക്കുറ്റപ്പണിയുമായി ബന്ധപ്പെട്ട് കേരളത്തോട് സഹകരിക്കാൻ നിർദേശിക്കണമെന്ന് തമിഴ്‌നാട്. അറ്റക്കുറ്റപ്പണിക്കായുള്ള എല്ലാ സഹായങ്ങളും ചെയ്‌താൽ മാത്രമേ നിശ്ചിത സമയത്തിനുള്ളിൽ ബാക്കിയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകൂയെന്നും തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചു.
2006 ഫെബ്രുവരി 27ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം വേഗത്തിൽ അറ്റക്കുറ്റപ്പണി പൂർത്തിയാക്കണമെങ്കിൽ കേരളം സഹകരിക്കണമെന്നും സൂപ്പർവൈസറി കമ്മറ്റിയുടെ നിർദേശങ്ങൾ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും തെക്ക്-പടിഞ്ഞാറൻ മൺസൂണിന് മുന്നോടിയായി ഇതെല്ലാം ചെയ്‌തു തീർക്കുമെന്നും തമിഴ്‌നാട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു.
അറ്റക്കുറ്റപ്പണികൾ പൂർത്തിയായതിന് ശേഷം മാത്രം ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച് സൂപ്പർവൈസറി കമ്മറ്റി വിലയിരുത്തൽ നടത്തിയാൽ മതിയെന്ന് സിഡബ്ലിയുസിക്ക് നിർദേശം നൽകണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.
READ MORE: Mullaperiyar dam: മുല്ലപ്പെരിയാർ സുരക്ഷ പുനഃപരിശോധിക്കേണ്ടതില്ല: മന്ത്രി ദുരൈമുരുകൻ