ETV Bharat / bharat

ഹജ്ജ് തീര്‍ഥാടനം സൗദി തീരുമാനത്തെ ആശ്രയിച്ചെന്ന് മുഖ്‌താർ അബ്ബാസ് നഖ്‌വി - pm modi

കൊവിഡ് സാഹചര്യത്തിൽ സൗദി സർക്കാരിന്‍റെ തീരുമാനത്തോടൊപ്പം ഇന്ത്യ നിൽക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി നഖ്‌വി.

ഹജ്ജ്  ഹജ്ജ് തീർത്ഥാടനം  ഹജ്ജ് സന്ദർശനം  സൗദി സർക്കാർ  Saudi Arabia govt  Saudi Arabia  സൗദി അറേബ്യ  Mukhtar Abbas Naqvi  മുഖ്‌താർ അബ്ബാസ് നഖ്‌വി  കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി  Union Minister for Minority Affairs  നരേന്ദ്ര മോദി  പ്രധാനമന്ത്രി  pm modi  narendra modi
2021ലെ ഹജ്ജ് സൗദി സർക്കാർ തീരുമാനത്തെ ആശ്രയിച്ചിരിക്കും: മുഖ്‌താർ അബ്ബാസ് നഖ്‌വി
author img

By

Published : Jun 6, 2021, 10:16 AM IST

ന്യൂഡൽഹി : ഈവര്‍ഷത്തെ ഹജ്ജ് തീർത്ഥാടനത്തില്‍ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി. ഹജ്ജ് സന്ദർശനം സൗദി അറേബ്യ സർക്കാരിന്‍റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഇതു സംബന്ധിച്ച തീരുമാനത്തിൽ ഇന്ത്യ സൗദി സർക്കാരിനോടൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം കൊവിഡ് പശ്ചാത്തലത്തിൽ ഹജ്ജ് തീർത്ഥാടനം റദ്ദാക്കിയിരുന്നു. ഈ വർഷം ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: 'മലയാളം സംസാരിയ്ക്കരുത്'; സര്‍ക്കുലറുമായി ഡല്‍ഹി ആശുപത്രി, പ്രതിഷേധം

കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷം രാജ്യത്തിനകത്ത് താമസിക്കുന്ന ആളുകളെ മാത്രം ഉൾപ്പെടുത്തി പരിമിതമായ രീതിയിൽ ഹജ്ജ് നടത്തുമെന്ന് സൗദി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ അന്താരാഷ്‌ട്ര തീർത്ഥാടകരെ നിരോധിക്കാനുള്ള സൗദി സർക്കാരിന്‍റെ തീരുമാനത്തെ ഇന്ത്യ മാനിക്കുന്നുവെന്ന് നഖ്‌വി വ്യക്തമാക്കുകയും ചെയ്തു. വിദേശത്ത് നിന്ന് യാത്ര ചെയ്യുന്നവരടക്കം നിരവധി പേർ പ്രതിവർഷം പുണ്യനഗരമായ മക്കയിൽ വാർഷിക തീർത്ഥാടനം നടത്തുന്നുണ്ട്. 2019ൽ ഏകദേശം 2 ലക്ഷം ഇന്ത്യൻ മുസ്‌ലിങ്ങൾ ഹജ്ജ് തീർത്ഥാടനം നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.