ETV Bharat / bharat

'സെക്‌സിന് താല്‍പര്യം പ്രകടിപ്പിക്കുന്ന സ്‌ത്രീകള്‍ ലൈംഗികത്തൊഴിലാളികള്‍'; വിവാദ പരാമർശത്തില്‍ മുകേഷ്‌ ഖന്നക്കെതിരെ വനിത കമ്മിഷന്‍ - dcw against mukesh khanna

ഒരു ആണ്‍കുട്ടിയോട് ലൈംഗികബന്ധത്തിൽ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുന്ന പെണ്‍കുട്ടി ലൈംഗികത്തൊഴിലാളിയാണെന്നായിരുന്നു നടന്‍ മുകേഷ്‌ ഖന്നയുടെ പരാമര്‍ശം

Etv Bharat മുകേഷ്‌ ഖന്ന  mukesh khanna misogynistic remarks  മുകേഷ്‌ ഖന്നക്കെതിരെ വനിത കമ്മിഷന്‍  മുകേഷ്‌ ഖന്ന വിവാദ പരാമർശം  മുകേഷ്‌ ഖന്ന സ്‌ത്രീ വിരുദ്ധ പരാമര്‍ശം  mukesh khanna controversial remarks  mukesh khanna against women  mukesh khanna equates girls to prostitutes  മുകേഷ്‌ ഖന്നക്കെതിരെ കേസ്  മുകേഷ്‌ ഖന്ന സ്‌ത്രീകള്‍ ലൈംഗികത്തൊഴിലാളികള്‍  മുകേഷ്‌ ഖന്ന സെക്‌സ് പരാമര്‍ശം  mukesh khanna equates girls asking for sex to prostitutes
Etv Bharat'സെക്‌സിന് താല്‍പര്യം പ്രകടിപ്പിക്കുന്ന സ്‌ത്രീകള്‍ ലൈംഗികത്തൊഴിലാളികള്‍'; വിവാദ പരാമർശത്തില്‍ മുകേഷ്‌ ഖന്നക്കെതിരെ വനിത കമ്മിഷന്‍
author img

By

Published : Aug 10, 2022, 10:56 PM IST

മുംബൈ: സെക്‌സിന് താല്‍പര്യം പ്രകടിപ്പിക്കുന്ന പെണ്‍കുട്ടികള്‍ ലൈംഗികത്തൊഴിലാളികളാണെന്ന വിവാദ പരാമര്‍ശം നടത്തിയ നടന്‍ മുകേഷ്‌ ഖന്നക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഡല്‍ഹി വനിത കമ്മിഷന്‍. അപകീർത്തികരവും സ്‌ത്രീ വിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയതിന് മുകേഷ് ഖന്നക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വനിത കമ്മിഷന്‍ ഡല്‍ഹി പൊലീസ് സൈബര്‍ സെല്ലിന് നോട്ടീസ് നല്‍കി. തന്‍റെ യൂട്യൂബ് ചാനലായ ഭീഷ്‌മ്‌ ഇന്‍റര്‍നാഷണലില്‍ പങ്കുവച്ച വീഡിയോയിലാണ് മുകേഷ്‌ ഖന്ന വിവാദ പരാമര്‍ശം നടത്തുന്നത്.

പരിഷ്‌കൃത സമൂഹത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടി ഒരിയ്ക്കലും ലൈംഗിക സംഭാഷണത്തില്‍ ഏര്‍പ്പെടില്ലെന്ന് മുകേഷ്‌ ഖന്ന വീഡിയോയില്‍ പറയുന്നു. 'ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയോട് ലൈംഗികബന്ധത്തിൽ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയാണെങ്കില്‍, അവള്‍ ഒരു പെണ്‍കുട്ടിയല്ല മറിച്ച് ഒരു ലൈംഗികത്തൊഴിലാളിയാണ്. കാരണം ഒരു പരിഷ്‌കൃത സമൂഹത്തിൽ ജീവിക്കുന്ന മാന്യയായ ഒരു പെൺകുട്ടി ഒരിക്കലും ഇത്തരം കാര്യങ്ങൾ പറയില്ല,' വീഡിയോയില്‍ മുകേഷ്‌ ഖന്ന പറയുന്നു.

നടനെതിരെ വ്യാപക വിമര്‍ശനം: രണ്ട് ദിവസം മുന്‍പ് യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോ ബുധനാഴ്‌ച രാവിലെയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.'ക്യാ ആപ്‌കോ ഭി ഐസി ലഡ്‌കിയാ ലുഭാതി ഹേ?' എന്ന് തലക്കെട്ട് നല്‍കിയ വീഡിയോയില്‍ പുരുഷന്മാരെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന ഇന്‍റർനെറ്റ് സെക്‌സ് റാക്കറ്റുകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നടനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.

ഇതിന് പിന്നാലെ വിശദീകരണവുമായി താരം രംഗത്തെത്തി. പുരുഷ-സ്‌ത്രീ ബന്ധത്തെക്കുറിച്ചല്ല താൻ സംസാരിച്ചതെന്നും സെക്‌സ് റാക്കറ്റിനെക്കുറിച്ച് യുവ ജനങ്ങളെ ബോധവത്കരിക്കുക എന്നതായിരുന്നു തന്‍റെ ലക്ഷ്യമെന്നും മുകേഷ്‌ ഖന്ന പറഞ്ഞു. 'എന്നോട് ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങൾ എനിക്ക് പെൺകുട്ടികളിൽ നിന്ന് ലഭിക്കുന്നു, അവർ എന്നോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെടുന്നു.

യഥാർഥത്തിൽ ഇത് സ്‌ത്രീയാണോ പുരുഷനാണോ എന്ന് അറിയില്ല. എനിയ്ക്ക് ലഭിക്കുന്ന സന്ദേശങ്ങൾക്ക് ഞാൻ മറുപടി നൽകാറില്ല. സ്വന്തമായി ചാനലുകളുള്ള എനിക്ക് അറിയാവുന്ന ചിലർക്ക് സമാനമായി പെൺകുട്ടികളിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്,' മുകേഷ് ഖന്ന പറഞ്ഞു. വീഡിയോയുടെ ഒരു ചെറിയ ഭാഗം മാത്രം കണ്ടാണ് തനിക്കെതിരെ ആളുകള്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നും മുകേഷ് ഖന്ന ആരോപിച്ചു.

വിശദീകരണവുമായി താരം: 'വീഡിയോയുടെ ഒരു ചെറിയ ഭാഗം മാത്രം കണ്ട് ആളുകൾ എന്നെ മുന്‍പും ട്രോളിയിട്ടുണ്ട്. ആളുകൾ ആദ്യം ഈ വീഡിയോ മുഴുവനും കാണണം. യുവ ജനങ്ങളെ ബോധവത്കരിക്കുക എന്നത് മാത്രമായിരുന്നു എന്‍റെ ലക്ഷ്യം. സെക്‌സ് റാക്കറ്റിനെ കുറിച്ചാണ് ഞാൻ സംസാരിച്ചത്, ഒരു പുരുഷനും സ്‌ത്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചല്ല. ഞാൻ സ്‌ത്രീയെ ബഹുമാനിക്കുന്നു,' മുകേഷ്‌ ഖന്ന പറഞ്ഞു.

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്‌ത 'ശക്തിമാന്‍' എന്ന പരമ്പരയിലൂടെയാണ് മുകേഷ്‌ ഖന്ന പ്രശസ്‌തനാകുന്നത്. ബി.ആര്‍ ചോപ്രയുടെ മഹാഭാരത് എന്ന പരമ്പരയിലെ ഭീഷ്‌മ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ഹിന്ദി ചിത്രങ്ങളിലും പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.