ഇന്‍ഡോര്‍: മധ്യപ്രദേശിലെ ബുഹാരൻപൂർ പ്രദേശത്ത് വ്യാജ കറന്‍സിയുമായി ഒരാള്‍ പിടിയില്‍. ഒരു ലക്ഷം രൂപ വിലമതിക്കുന്ന വ്യാജകറന്‍സിയാണ് മധ്യപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ് ടി എഫ്) പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ കറന്‍സി കൈമാറ്റത്തിനിടെ പ്രതി പിടിയിലായത്.
കഴിഞ്ഞ ദിവസം ഖാർഗോൺ ജില്ലയിൽ നിന്ന് വ്യാജ കറൻസി നോട്ടുകളുമായി നാല് പേരെ എസ് ടി എഫ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മൂന്ന് ലക്ഷത്തിലധികം വ്യാജ കറന്‍സിയാണ് അടുത്തിടെ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പ്രതികളെ ചോദ്യം ചെയ്തു. ബേഡിയയില്‍ നിന്നാണ് കറന്‍സി കൊണ്ടുവന്നതെന്ന് ഇവർ സമ്മതിച്ചു. പ്രതികളായ വൈഷ്ണവും പങ്കാളിയായ മാത്യുവും അന്താരാഷ്ട്ര കള്ളക്കടത്ത് റാക്കറ്റിന്‍റെ ഭാഗമാണെന്നും എസ് ടി എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള സംശയവും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനുണ്ട്.