ETV Bharat / bharat

ബിജെപി നേതാവിന്‍റെ വീട് ആക്രമിച്ച് അജ്ഞാത സായുധ സംഘം - മധ്യപ്രദേശ്

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡിഐജി) ഹരിനാരായൺ ചാരി മിശ്ര പറഞ്ഞു

Mob attacks BJP leader's house in MP  BJP leader's house in MP attacked  One hurt in attack in BJP leaders home  Attack on BJP leaders home  BJP leaders home in MP attacked  ബിജെപി നേതാവിന്‍റെ വീട് ആക്രമിച്ചു  അജ്ഞാത സായുധ സംഘം  ഇൻഡോർ  മധ്യപ്രദേശ്  ഇൻഡോർ ബിജെപി നേതാവ്
ബിജെപി നേതാവിന്‍റെ വീട് ആക്രമിച്ച് അജ്ഞാത സായുധ സംഘം
author img

By

Published : Nov 17, 2020, 8:17 AM IST

ഇൻഡോർ: മധ്യപ്രദേശിൽ ബിജെപി നേതാവിന്‍റെ വീട് ആക്രമിച്ച് അജ്ഞാത സായുധ സംഘം. മുതിർന്ന നേതാവ് ഗോപികൃഷ്ണ നേമയുടെ വീടാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്. ബിജെപി നേതാവും കുടുംബാംഗങ്ങളും സുരക്ഷിതരാണെന്നും ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും അധികൃതർ അറിയിച്ചു. എന്നാൽ ആർക്കാണ് പരിക്കേറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ല. ബിജെപിയുടെ ഇൻഡോർ സിറ്റി പ്രസിഡന്‍റാണ് നേമ.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡിഐജി) ഹരിനാരായൺ ചാരി മിശ്ര പറഞ്ഞു. വടിയും കത്തിയും വാളുമായി എത്തിയ നാൽപ്പതോളം പേർ ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്നും കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി സംഭവ സമയത്ത് വീടിന്‍റെ വാതിലുകൾ അടച്ചെന്നും അതുകൊണ്ട് തന്നെ ആർക്കും ഗുരുതര പരിക്കുകളില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. അക്രമികൾ വീടിന്‍റെ മുമ്പിലുണ്ടായിരുന്ന നെയിംപ്ലേറ്റും പൂച്ചട്ടികളും തകർത്തതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.