ETV Bharat / bharat

നടന്നുപോകാൻ വഴി ചോദിച്ചു, അമ്മയ്ക്കും‌ മകൾക്കും നാട്ടുകാരുടെ ക്രൂര മർദനം ; വീഡിയോ - അമ്മയേയും മകളേയും ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു

നിസ്സാര കാര്യത്തെ ചൊല്ലി അമ്മയെയും മകളെയും വളഞ്ഞിട്ടാക്രമിച്ച് നാട്ടുകാര്‍

Mother Daughter beaten with iron rod and hammer over a petty dispute  Mirzapur uttar pradesh crime story  മിർസാപൂരിൽ അമ്മക്കും മകൾക്കും നാട്ടുകാരുടെ ക്രൂര മർദനം  മിർസാപൂർ ആക്രമണം  അമ്മയേയും മകളേയും ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു  Mother-Daughter beaten by locals in Mirzapur
നടന്ന് പോകാൻ വഴി ചോദിച്ചു, മിർസാപൂരിൽ അമ്മക്കും മകൾക്കും നാട്ടുകാരുടെ ക്രൂര മർദനം; വീഡിയോ
author img

By

Published : Jan 18, 2022, 7:27 PM IST

മിർസാപൂർ : ഉത്തർപ്രദേശിലെ മിർസാപൂരിൽ നിസ്സാര പ്രശ്‌നത്തിന്‍റെ പേരിൽ അമ്മയേയും മകളേയും ഇരുമ്പുവടിയും ചുറ്റികയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. കത്ര കോട്‌വാലി മേഖലയിലെ തകിയ ദനു ഷാ പ്രദേശത്താണ് സംഭവം.

നടന്ന് പോകാൻ വഴി ചോദിച്ചു, മിർസാപൂരിൽ അമ്മക്കും മകൾക്കും നാട്ടുകാരുടെ ക്രൂര മർദനം; വീഡിയോ

പുതിയ വീട് പണിയുന്നതിനാൽ താൽക്കാലികമായി മദ്രസയിൽ താമസിക്കുകയായിരുന്നു അക്രമത്തിനിരയായ അമ്മയും മകളും. ഇതിനിടെ ഗോവണി ഇറങ്ങിവരുമ്പോള്‍ വഴിയിൽ നിന്ന മറ്റൊരു സ്ത്രീയോട് മാറിത്തരാന്‍ ആവശ്യപ്പെട്ടു. ഇതിൽ അസ്വസ്ഥയായ സ്ത്രീ ഇവരുമായി കലഹിക്കുകയായിരുന്നു.

ALSO READ: ആടിന് പകരം യുവാവിന്‍റെ കഴുത്തറുത്തു ; ചിറ്റൂരിൽ യുവാവിന് ദാരുണാന്ത്യം

ഇവരുടെ ശബ്‌ദം കേട്ട് തടിച്ചു കൂടിയ പ്രദേശവാസികൾ അമ്മയേയും മകളേയും ക്രൂരമായി മർദിച്ചു. അതേസമയം മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് വാദം. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ പൊലീസ് 3 പേർക്കെതിരെ കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.